ഇഞ്ചോടിഞ്ചു പോരാട്ടം; ഹോക്കിയില്‍ വിജയം തട്ടിയെടുത്ത് ഇന്ത്യ
- Posted on July 30, 2021
- Sports
- By Sabira Muhammed
- 281 Views
ഹോക്കിയില്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ വിജയമാണിത്

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ വിജയം തട്ടിയെടുത്ത് ഇന്ത്യ. 57-ാം മിനുറ്റില്‍ നവ്‌നീത് കൗറിലൂടെ പിറന്ന എതിരില്ലാത്ത ഒരു ഗോളിനാണ് അയര്‍ലന്‍ഡിനെ റാണി രാംപാലും സംഘവും തോല്‍പിച്ചത്. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനളിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യക്കായി. ബ്രിട്ടനോടും ജര്‍മനിയോടും നെതര്‍ലന്‍ഡ്‌സിനോടും നേരത്തെ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ വിജയമാണിത്.