ജീവനക്കാരുടെ മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണം; ഉത്തരവുമായി മഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ഉത്തരവ് പുറത്തു വിട്ടത്

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെയ്യുന്ന സമയങ്ങളിൽ മൊ​ബൈ​ല്‍ ഫോണി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍. മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറത്തു വിട്ടിരിക്കുന്നത്.

ഓ​ഫീ​സി​ലെ പ്രവർത്തനങ്ങൾക്ക് ലാ​ന്‍​ഡ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഉത്തരവിൽ പറയുന്നു. ഓ​ഫീ​സ് സ​മ​യ​ത്തി​ന് ശേഷം മാത്രമേ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാനാവു. അത്യാവശ്യ ഘട്ടങ്ങളിൽ മൊ​ബൈ​ല്‍​ഫോ​ണ്‍ ഓ​ഫീ​സി​ല്‍ ഉ​പ​യോ​ഗി​ക്കാം, കുറഞ്ഞ ശബ്ദത്തിലും ശാന്തതയോടെയും സംസാരിക്കണം എന്നും ഉത്തരവിൽ പറയുന്നു.

ഔ​ദ്യോ​ഗീ​ക മീ​റ്റിം​ഗു​ക​ള്‍​ക്കി​ടയി​ല്‍ മൊ​ബൈ​ൽ ഫോ​ണ്‍ സൈ​ല​ന്‍റ് മോ​ഡി​ല്‍ ആക്കണമെന്നും അതേ സമയം ഇന്റർനെറ്റ്, ഇ​യ​ര്‍​ഫോ​ണ്‍, എന്നിവയുടെ ഉപയോഗം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ജോലിയിൽ പ്രവേശിച്ച ശേഷം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ പാടില്ല എന്നും എന്തെങ്കിലും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ടെക്സ്റ്റ്‌ മെസ്സേജ് അയക്കമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

കേരളത്തിൽ വാരാന്ത്യം പൂട്ടിത്തന്നെ!

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like