ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; കൊച്ചിയിൽ സിപിഎം പ്രതിഷേധ സമരം സംഘടിപ്പിച്ചു
- Posted on June 03, 2021
- Localnews
- By Sabira Muhammed
- 342 Views
സമരം സിപിഎം എരിയ കമ്മറ്റി അംഗം അഡ്വ. ഇ എം. സുനിൽകുമാർ ഉദ്ഘാടണം ചെയ്തു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍.ഡി.എഫ് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി സെൻട്രൽ എക് സൈസ് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
സമരം സിപിഎം എരിയ കമ്മറ്റി അംഗം അഡ്വ. ഇ എം. സുനിൽകുമാർ ഉദ്ഘാടണം ചെയ്തു. പി. എ. ഉസ്മാൻ, കെ. ജെ. അഗസ്റ്റിൻ, മിനി എന്നിവർ സംസാരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പ്രതിഷേധ പരിപാടികള്‍.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്ററായ പ്രഭുല്‍ പട്ടേല്‍ ലക്ഷദ്വീപ് ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി സമര പരിപാടികള്‍ സംഘടിപ്പിച്ചത്.
ജനാധിപത്യവിരുദ്ധ വർഗ്ഗീയ നിലപാടുകളിൽ നിന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിന്‍തിരിയണമെന്നാണ് ഇടത് മുന്നണിയുടെ നിലപാട്. വിവിധ സമരകേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളും, എം.എൽ.എമാരും ജനപ്രതിനിധികളും സമരത്തിന് നേതൃത്വം നൽകി.