കാത്തിരിപ്പിനൊടുവിൽ മരക്കാർ; കേരളത്തിലും തമിഴ്‌നാട്ടിലും മൂന്നാഴ്ചത്തെ `ഫ്രീ -റൺ´

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ മരക്കാർ പോലൊരു ചിത്രം വന്നാൽ തിയറ്ററുകളിൽ പ്രേക്ഷകർ വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത `മരക്കാർ: അറബിക്കടലിന്റെ സിംഹം´ഓണം റിലീസിനായി  തിയറ്ററുകളിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ പലപ്രാവിശ്യം റിലീസ് മാറ്റി വയ്ക്കേണ്ടി വന്ന ബിഗ് റിലീസുകളിൽ വളരെ പ്രധാനപ്പെട്ട ചിത്രമാണ് മരക്കാർ. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററുകൾ തുറക്കുമ്പോൾ മരക്കാർ പോലൊരു ചിത്രം വന്നാൽ തിയറ്ററുകളിൽ പ്രേക്ഷകർ വീണ്ടും എത്തുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. 

മറ്റെല്ലാ റിലീസുകളും മാറ്റിക്കൊണ്ട് മൂന്നാഴ്ചത്തെ `ഫ്രീ - റൺ´മരക്കാറിന് നൽകുമെന്നാണ് ഉടമകൾ പറഞ്ഞിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും മറക്കാറിന്  `ഫ്രീ - റൺ´നൽകുമെന്നാണ് റിപ്പോർട്ട്‌. പ്രിയദർശൻ പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഒന്നര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഓഗസ്റ്റ് 12 ന് ചിത്രം റിലീസിനെത്തുന്നത്. 

21 ദിവസത്തേക്ക് കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്ററുകളിൽ വേറെ ചിത്രങ്ങൾ ഒന്നുംതന്നെ റിലീസ് ചെയ്യില്ലെന്ന് ഉടമകൾ ഉറപ്പു നൽകി. ബോക്സ് ഓഫീസിൽ വലിയ നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷ.

മരക്കാർ മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മുഖ്യ വേഷത്തിൽ എത്തുന്നു. മൂന്ന് ദേശീയ പുരസ്‍കാരങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. 

മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനൊപ്പം വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള ദേശീയ പുരസ്‍കാരങ്ങളും ചിത്രം നേടി. മരക്കാറിന്‍റെ സ്പെഷല്‍ എഫക്റ്റ്സ് മേല്‍നോട്ടം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥ് ആണ്.

'എതര്‍ക്കും തുനിന്തവന്‍' ഫസ്റ്റ്ലുക്ക് പുറത്ത്

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like