റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'മിഷന്‍ സി' തിയറ്ററുകളിലേക്ക്
- Posted on October 03, 2021
- Cinemanews
- By JAIMOL KURIAKOSE
- 237 Views
'പൊറിഞ്ചു മറിയം ജോസി'ല്‍ നൈല ഉഷയുടെ 'ആലപ്പാട്ട് മറിയം' എന്ന കഥാപാത്രത്തിന്‍റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി എത്തുന്ന ചിത്രം കൂടിയാണിത്

അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മിഷന്‍ സി' റിലീസിന് ഒരുങ്ങുന്നു. സംസ്ഥാനത്തെ തിയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന സര്‍ക്കാര്‍ അറിയിപ്പിന് പിന്നാലെയാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകര്‍ ഇക്കാര്യം പുറത്തുവിട്ടത്.
സിംഗപ്പൂര്‍ ആസ്ഥാനമായ റോഷിക എന്‍റര്‍പ്രൈസസ് ആണ് ഇവിടെയും വിദേശ രാജ്യങ്ങളിലുമുള്ള ചിത്രത്തിന്‍റെ വിതരണം. റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ ചിത്രം എന്നാണ് 'മിഷന്‍ സി' യെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. മിലിട്ടറി രംഗങ്ങള്‍ ഉള്ളതിനാൽ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
മീനാക്ഷി ദിനേശ് ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസി'ല്‍ നൈല ഉഷയുടെ 'ആലപ്പാട്ട് മറിയം' എന്ന കഥാപാത്രത്തിന്‍റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.