അപ്പാനിയുടെ `മോണിക്ക; ആദ്യ എപ്പിസോഡ് പുറത്തിറങ്ങി

ലോക്ക് ഡൗണ്‍  സമയത്ത് ഒരു വീട്ടില്‍ നടക്കുന്ന വളരെ രസകരമായ സംഭവങ്ങളെയാണ് മോണിക്കയുടെ ആദ്യ എപ്പിസോഡില്‍ ചിത്രീകരിച്ചിരിക്കുന്നത്

യുവനടന്‍ അപ്പാനി ശരത്ത് സംവിധായകനും നായകനുമായി എത്തുന്ന വെബ് സീരീസ് 'മോണിക്ക'യുടെ ആദ്യ എപ്പിസോഡ് 'ഹോം എലോണ്‍' റിലീസായി. ചിത്രം പുറത്തിറങ്ങി കുറച്ച് മണിക്കൂറുകള്‍ക്കുള്ളിൽ വെബ്‍സീരീസ്  പ്രേക്ഷകശ്രദ്ധ നേടി. കനേഡിയന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്‍റ്ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്‍ത വെബ് സീരീസാണ് `മോണിക്ക´.

ഡോണി എന്ന കഥാപാത്രമായി അപ്പാനിയും മോളി എന്ന കഥാപാത്രമായി അപ്പാനിയുടെ ഭാര്യ രേഷ്‍മയും വെബ് സീരീസിലെത്തുന്നു. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന വെബ് സീരിയസ് ആണിത്. ലോക്ക് ഡൗണ്‍  സമയത്ത് ഒരു വീട്ടില്‍ നടക്കുന്ന വളരെ രസകരമായ സംഭവങ്ങളെയാണ് മോണിക്കയുടെ ആദ്യ എപ്പിസോഡില്‍ ചിത്രീകരിച്ചിരിക്കുന്നത്. പത്ത് എപ്പിസോഡുകളുള്ള മോണിക്ക കാനഡയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. തമാശയാണ് മോണിക്കയുടെ പ്രമേയം. സിനോജ് വര്‍ഗ്ഗീസ്, മനു എസ് പ്ളാവിള, കൃപേഷ് അയ്യപ്പന്‍കുട്ടി, ഷൈനാസ് കൊല്ലം,എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു.

ബെൽ ബോട്ടം, റിലീസ് തീയതി ഓഗസ്റ്റ് 19 ലേക്ക് നീട്ടി

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like