വർണങ്ങൾ വിതറി ഹോളി ആഘോഷം .

പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്ന വിശ്വാസ പ്രകാരം ജാതി മതഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷിക്കുന്നു. 

വസന്തകാലത്തെ വരവേൽക്കൻ ഒരുങ്ങി നിറച്ചാർത്തുമായ് ഹോളി ആഘോഷം . കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആഘോഷിക്കുന്ന ഹോളി ദീപാവലിക്ക് ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഉത്സവമാണ് . പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്ന വിശ്വാസ പ്രകാരം ജാതി മത ഭേദമന്യേ ജനങ്ങൾ ഹോളി ആഘോഷിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ്‌ ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ശീതകാലത്തിന്റെ അവസാനത്തിൽ വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമയാത്തതാണ് ഈ ഉത്സവം കൊണ്ടാടുന്നത് .

ചരിത്രപരമായി, ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകള്‍ മുതല്‍ പാട്ടുകള്‍ വരെ ഈ ഉത്സവത്തെക്കുറിച്ചുണ്ട് . നന്മയുടെ ആഘോഷമാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു. വടക്കേന്ത്യയില്‍ ഹോളി പണ്ടുമുതലേ വലിയതോതില്‍ ആഘോഷിച്ചുവരുന്നു. ആഘോഷങ്ങളുടെ പൊലിമയില്‍ ദക്ഷിണേന്ത്യയില്‍ ചിലയിടങ്ങളിലും ഹോളി ആഘോഷം ഇന്ന് വ്യാപകമാകുന്നുണ്ട്. ഫാല്‍ഗുന മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഇന്ത്യക്കാര്‍ ഹോളി ആഘോഷിക്കുന്നത്. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്. രണ്ടു ദിവസമായാണ് ഹോളി ആഘോഷങ്ങൾ. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.

പത്ത് ദിവസം മാത്രം മതി കീഴാർനെല്ലിക്ക് താരനെ തുരത്തൻ.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like