സാധാരണ യാത്രയിലെ അസാധാരണ സംഭവവികാസങ്ങളുമായി 'ടൂ മെൻ'

ടൂ മെന്‍ എന്ന ചിത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥയാണ് പറയുന്നത്

നടന്‍ ഇര്‍ഷാദ് അലി, പ്രശസ്ത സംവിധായകന്‍ എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സതീഷ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടൂ മെന്‍'. പ്രശസ്ത സംവിധായകരായ സിദ്ദിഖ്, രഞ്ജിത്ത്, ഉണ്ണികൃഷ്ണൻ, സുരേഷ് ഉണ്ണിത്താൻ, ജിത്തു ജോസഫ്, മഹേഷ് നാരായണൻ, രഞ്ജിത്ത് ശങ്കർ, പ്രിയനന്ദനൻ, അജയ് വാസുദേവ്, ജൂഡ് ആന്റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്,ഒ മർ ലുലു, സോഹൻ സീനുലാൽ, ദീപു അന്തിക്കാട്, രാജേഷ് നായർ തുടങ്ങിയവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻ്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

ഒരു സാധാരണ യാത്രയും അതിലെ അസാധാരണ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഉള്ളടക്കം. തൊണ്ണൂറു ശതമാനവും ദുബായില്‍ ചിത്രീകരിക്കുന്ന ടൂ മെന്‍ എന്ന ചിത്രത്തില്‍ പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രധാനമായും രണ്ട് മനുഷ്യരുടെ അസാധാരണ ബന്ധത്തിന്റെ കഥയാണ് പറയുന്നത്.

ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവൽ ക്രൂസ് ഡാർവ്വിൻ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഒരുക്കുന്നത് മുഹാദ് വെമ്പായമാണ്. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികൾക്ക് ആനന്ദ് മധുസൂദനന്‍ സംഗീതമൊരുക്കുന്നു.

കാഴ്ചക്കാരിൽ ചിരി പടർത്താൻ ഒരുങ്ങി 'ഹെൽമെറ്റ്‌'

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like