ഇ-സിനിപ്രമാണിലെ "പ്രവേശനക്ഷമത മാനദണ്ഡങ്ങൾ” മൊഡ്യൂൾ വിജയകരമായി വിന്യസിച്ചു

ശ്രവണ ഭിന്നശേഷിയുള്ളവർ, കാഴ്ച ഭിന്നശേഷിയുള്ളവർ എന്നിവർക്ക് സഹായകരമായ കുറഞ്ഞത് ഒരു പ്രവേശനക്ഷമതാ സംവിധാനമെങ്കിലും വീതം ചലച്ചിത്രങ്ങളിൽ സജ്ജമാക്കണം




ഇ - സിനിപ്രമാണിലെ 'പ്രവേശനക്ഷമതാ മാനദണ്ഡങ്ങൾ ' മൊഡ്യൂൾ (https://www.ecinepramaan.gov.in/cbfc/) നിർദിഷ്ട കാലയളവിൽ അതായത് 2024 സെപ്റ്റംബർ 15 ന് വിജയകരമായി വിന്യസിച്ചു. മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയ പ്രകാരം, അപേക്ഷകർക്ക് അവരുടെ സിനിമകൾ ശ്രവണ ഭിന്നശേഷിയുള്ളവർ, കാഴ്ച ഭിന്നശേഷിയുള്ളവർ എന്നിവർക്ക് സഹായകരമായ പ്രവേശനക്ഷമത സംവിധാനങ്ങൾ ഉൾപ്പെടുത്തി ഇപ്പോൾ അപേക്ഷിക്കാം/സമർപ്പിക്കാവുന്നതാണ്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള സമയപരിധി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2024 സെപ്റ്റംബർ 15 ആയി നിശ്ചയിച്ചിരുന്നു.


പുതിയ മാർഗ്ഗനിർദ്ദേശങ്ങളും മെച്ചപ്പെടുത്തിയ പ്രവേശനക്ഷമത മാനദണ്ഡങ്ങളും


സിനിമ ആസ്വാദനം ഭിന്നശേഷിയുള്ളവർ ഉൾപ്പെടെ എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും പ്രാപ്യവും ആക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഒരു സുപ്രധാന ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. 2024 മാർച്ച് 15 ലെ ഒരു ഓഫീസ് മെമ്മോറാണ്ടം  സിനിമാ തിയേറ്ററുകളിൽ ശ്രവണ അല്ലെങ്കിൽ കാഴ്ച ഭിന്നശേഷിയുള്ളവർക്ക് ചലച്ചിത്രങ്ങൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പ്രദർശന സംവിധാനത്തിലെ പ്രവേശനക്ഷമത നിലവാരം ഉയർത്താൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു.


സിനിമാ ഹാളുകളിലും / സിനിമാ തിയേറ്ററുകളിലും പൊതു പ്രദർശനത്തിനായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) സാക്ഷ്യപ്പെടുത്തിയ വാണിജ്യ ചലച്ചിത്രങ്ങൾക്ക് ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്. ഒന്നിലധികം ഭാഷകളിൽ സാക്ഷ്യപ്പെടുത്തേണ്ട എല്ലാ ചലച്ചിത്രങ്ങളും ശ്രവണ ഭിന്നശേഷിയുള്ളവർക്കും കാഴ്ച ഭിന്നശേഷിയുള്ളവർക്കും ചലച്ചിത്രം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഒരു പ്രവേശനക്ഷമത സംവിധാനം വീതം - അതായത് ക്ലോസ്ഡ് ക്യാപ്‌ഷനിംഗ്/ഓപ്പൺ ക്യാപ്‌ഷനിംഗ്, ഓഡിയോ വിവരണം എന്നിവ സജ്ജമാക്കേണ്ടത്.

Author

Varsha Giri

No description...

You May Also Like