വയനാടിന്റെ മദർ തെരേസ- സിസ്റ്റർ. സെലിൻ S. A. B. S.

അവർക്ക് സിസ്റ്റർ.സെലിൻ S. A. B. S എന്ന സന്യാസിനി അമ്മയാണ്,  അന്നമാണ്,ജീവിക്കുന്ന ഈശ്വര സാന്നിധ്യമാണ്.

നന്മയുടെ പ്രകാശം പരത്തുന്ന തിരിനാളം ആണ് സിസ്റ്റർ.സെലിൻ S. A. B. S.സിസ്റ്റർ. സെലിന്റെ സന്യാസ ജീവിതം അതിന്റെ യഥാർത്ഥ കർമ്മപഥത്തിൽ എത്തിയതിനാൽ   "വയനാടിന്റെ മദർതെരേസ" എന്ന പേരിലാണ് അവർ എന്ന് അറിയപ്പെടുന്നത്.

 അതെ,അത് സത്യമാണ് മാനന്തവാടി ജില്ല  ആശുപത്രിയിൽ ആരോരുമില്ലാത്തവർക്ക് ഓടിനടന്ന് സേവനം ചെയ്യുന്ന ഒരു സന്യാസിയെ ഏതൊരാൾക്കും അവിടെ ചെന്നാൽ നേരിട്ട് കാണാവുന്നതാണ്.  മലമൂത്രവിസർജനം ചെയ്തുകിടക്കുന്നവരോ,വൃത്തിഹീനമായി കിടക്കുന്നവരോ,ഭക്ഷണത്തിന് വകയില്ലാത്തവരോ,ആരുമാകട്ടെ അവർക്ക് സിസ്റ്റർ.സെലിൻ S. A. B. S എന്ന സന്യാസിനി അമ്മയാണ്,  അന്നമാണ്,ജീവിക്കുന്ന ഈശ്വര സാന്നിധ്യമാണ്.

 തന്റെ സന്യാസ ജീവിതത്തിലെ വിളിക്കു ഉള്ളിലെ വിളി തിരിച്ചറിഞ്ഞ്  അധ്യാപന ജീവിതം ഉപേക്ഷിച്ച് 24-വർഷമായി അവർ ആരോരുമില്ലാത്തവർക്ക് സ്വാന്തനമായി തുടങ്ങിയിട്ട്.

24- വർഷം മുമ്പ് തന്റെ കൂടെയുള്ള സഹ- അദ്ധ്യാപകൻ പറഞ്ഞിട്ടാണ് ആരോരുമില്ലാത്ത ഒരാൾ ജില്ലാ ആശുപത്രിയിൽ കിടപ്പുണ്ട് എന്ന് അറിയുന്നത്. അങ്ങനെ സിസ്റ്റർ.സെലിൻ S. A B. S അവിടെയെത്തുകയും,അദ്ദേഹത്തെ കണ്ട് അദ്ദേഹത്തിനെ  കുളിപ്പിക്കുകയും,ഭക്ഷണം എത്തിച്ചു കൊടുക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും ഇങ്ങനെ ചെയ്തെങ്കിലും അയാൾ മരിക്കുകയാണുണ്ടായത്.

ആ സംഭവം സിസ്റ്ററിന്റെ ജീവിതത്തിൽ വലിയ പ്രചോദനമായി. ഇതിനിടയിൽ അശരണരായ വരെ സംരക്ഷിക്കുന്ന "ആകാശപറവകളു " ഡയറക്ടർ.കുറ്റിക്കൽ അച്ഛൻ മാനന്തവാടിയിൽ എത്തി ഭിക്ഷക്കാരുടെ സമ്മേളനം നടത്തിയതും സിസ്റ്റർക്ക് ഏറെ പ്രചോദനമായി.

 ആ ഭിക്ഷക്കാരുടെ സമ്മേളനത്തിൽ വച്ച് അച്ഛൻ അടങ്ങുന്ന ടീമംഗങ്ങൾ  ഭിക്ഷക്കാരെ കുളിപ്പിക്കുകയും, ഷേവ് ചെയ്ത് വൃത്തിയാക്കുകയും  ചെയ്യിപ്പിക്കുന്നത് കണ്ട് സിസ്റ്റർ ഹൈസ്കൂൾ അധ്യാപനത്തിൽ നിന്നും ആതുര മേഖല ശുശ്രൂഷയിലേക്ക് തന്റെ സേവനം കൊണ്ടുപോകാൻ തീഷ്ണമായി പ്രതിജ്ഞയെടുത്തു.

 മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഏത് സമയത്ത് കടന്നുചെല്ലാനും, തന്റെ  ശുശ്രൂഷകൾ അവിടെ ചെയ്യാനും ആ സന്യാസിക്ക് അധികാരികളും, ഡോക്ടർമാരും അനുവാദം കൊടുത്തിട്ടുണ്ട്.

 ജാതി മതഭേദമെന്യേ അശരണർക്ക് ആലം ബമായ സിസ്റ്ററിനെ അ ക്രൈസ്തവരാണ് "വയനാടിന്റെ മദർ തെരേസ" എന്ന പേര് നൽകി വിളിച്ചത്.രാവിലെ മുതൽ ചില ദിവസങ്ങളിൽ രാത്രി വരെയും സിസ്റ്റർറി ന്റെ സേവനം ജില്ലാ ആശുപത്രിയിൽ നമുക്ക് കാണാൻ സാധിക്കും.

 ആരോരുമില്ലാത്ത വരെ കുളിപ്പിച്ച്, ഷേവ് ചെയ്ത് കൊടുത്ത്‌ ,  വ്രണങ്ങൾ കഴുകി കെട്ടി, ഭക്ഷണവും നൽകി അവരെ പരിപാലിക്കുബോൾ  ഈശ്വരചൈതന്യം തന്നെയാണ് നമുക്ക് സിസ്റ്റർ.സെലിൻ S. A. B. S. ൽ കാണാൻ സാധിക്കുന്നത്.പയ്യമ്പള്ളി ആരാധനാ മഠത്തിലെ അംഗമായ സിസ്റ്റർക്ക് എല്ലാവിധ സഹകരണങ്ങളും സഭ അധികാരികളിൽ നിന്നും ലഭിക്കുന്നുണ്ട്.

 അദ്ധ്യാപന വൃത്തിയിൽ നിന്നും ആതുര രംഗത്തേക്ക് വന്ന സിസ്റ്റർ.  സെലിൻS. A. B. S , സന്യാസ ജീവിതം ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ,  സന്യാസത്തിന്റെ  ബലിവേദിയിൽ തന്റെ ജീവിതം മുഴുവനായും അശരണർക്ക് സമർപ്പിച്ച് ഇന്നും അവർക്ക് വേണ്ടി ബലിയായി തീരുന്നു.സിസ്റ്റർ. സെലിൻS. A. B. S ന് അഭിനന്ദനങ്ങൾ, ബിഗ് സല്യൂട്ട്.


അങ്കത്തട്ടിൽ നിന്നും - ഇനി നിയമ പാലനത്തിലേക്ക്.....

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like