പ്രധാനമന്ത്രിയുടെ പ്രത്യേക കാർഷിക പരിപാടിക്ക് സാക്ഷ്യം വഹിച്ച് കൊച്ചി ഐ സി എ.ആർ.സി.ഐ എഫ്. ടി ജീവനക്കാർ.
- Posted on October 12, 2025
- News
- By Goutham prakash
- 24 Views

ഇന്ത്യയുടെ കാർഷിക ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിച്ചുകൊണ്ട് കർഷകരുടെ അഭിവൃദ്ധിക്കും ക്ഷേമത്തിനുമായി സമർപ്പിച്ച ഒരു ചരിത്ര സംരംഭത്തിന് പ്രധാനമന്ത്രി 2025 ഒക്ടോബർ 11ന് തുടക്കം കുറിച്ചു. ലോക്‌നായക് ജയപ്രകാശ് നാരായണിൻ്റെ ജന്മവാർഷികത്തിൽ ന്യൂഡൽഹി പുസയിലുള്ള നാഷണൽ അഗ്രികൾച്ചറൽ സയൻസ് കോംപ്ലക്സിൽ നടന്ന പ്രത്യേക പരിപാടിയിലാണ് പ്രധാനമന്ത്രി പദ്ധതികൾക്ക് തുടക്കം കുറിച്ചത്.
'പിഎം ധൻ-ധാന്യ കൃഷി യോജന', പയർവർഗ്ഗങ്ങളിൽ സ്വാശ്രയത്വം വരിക്കുക എന്നീ രണ്ട് പ്രധാന സംരംഭങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കൃഷി, കർഷകക്ഷേമ സഹമന്ത്രി ഭഗീരഥ് ചൗധരി എന്നിവരും ചടങ്ങിൽ സംസാരിച്ചു.
കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, കാർഷിക മേഖലയെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്. ഈ അവസരത്തിൽ എല്ലാ ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകളിലും 400-500 കർഷകരെ ഉൾപ്പെടുത്തി സമാന്തര പരിപാടികൾ സംഘടിപ്പിച്ചു. ന്യൂഡൽഹിയിൽ നടന്ന പ്രധാനമന്ത്രിയുടെ പ്രത്യേക കൃഷി പരിപാടിയിൽ തത്സമയ ഓൺലൈൻ സംപ്രേഷണത്തിലൂടെ കൊച്ചി ഐ സി എ ആർ-സി ഐ എഫ് ടി ജീവനക്കാരും പങ്കെടുത്തു. കർഷകരെ ശാക്തീകരിക്കുക, മത്സ്യബന്ധനം ശക്തിപ്പെടുത്തുക, ബ്ലൂ എക്കോണമി മുന്നോട്ട് കൊണ്ടുപോകുക തുടങ്ങിയ ദേശീയ ദൗത്യത്തോടൊപ്പം നിലകൊള്ളുന്ന സ്ഥാപനമാണ് ഐ സി എ ആർ-സി ഐ എഫ് ടി.
ഈ അവസരത്തിൽ, കാർഷിക അടിസ്ഥാന സൗകര്യ ഫണ്ട്, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണ മേഖലകളുമായി ബന്ധപ്പെട്ട 1,100-ലധികം പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. ഈ പദ്ധതികൾ ഒരുമിച്ച് ₹42,000 കോടിയിലധികം വിലമതിക്കുന്നവയാണ്.
പരിപാടിയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരെയും കർഷക ഉൽപാദക സംഘടനകളെയും (FPO-കൾ), സഹകരണ സംഘങ്ങളെയും കാർഷിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയവരേയും ആദരിച്ചു. കൃഷിയിലും ഗ്രാമവികസനത്തിലും നിരവധി പ്രധാന ദേശീയ നേട്ടങ്ങളും അദ്ദേഹം എടുത്തുകാട്ടി.
ഈ പരിപാടിയുടെ ഭാഗമായി ബ്ലൂപേൾ ഫിഷ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുമായി സഹകരിച്ച് ചെറായ് ജ്യോതിർമയ വിദ്യാഭവൻ സ്കൂളിൽ ഐസിഎആർ-സിഐഎഫ്ടി ഒരു കർഷക യോഗവും സംഘടിപ്പിച്ചു. രാവിലെ 10.30 ന് പരിപാടി ആരംഭിച്ചു. ഐസിഎആർ സിഐഎഫ്ടിയിലെ ഡോ. ആശാലത .എസ് പരിപാടി ഉദ്ഘാടനം ചെയ്തു. നിരവധി പൊതുജന പ്രതിനിധികൾ, കർഷക ഉൽപാദക സംഘടന പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.