കേരള സർക്കാർ, അതി ദാരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം,കേരളം.

സംസ്ഥാനത്ത് അതി ദരിദ്രരായി കണ്ടെത്തിയ 1,338 കുടുംബങ്ങൾക്ക് സംസ്ഥാന  സർക്കാർ വീടും സ്ഥലവും ലഭ്യമാക്കിയിരിക്കുകയാണ്.  ഇതിനകം 3,913 വീട് നിർമ്മിച്ചു നൽകിക്കഴിഞ്ഞു.  5354 കുടുംബങ്ങളുടെ വീട് പുതുക്കിപ്പണതു.  743 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.  വിവിധ പ്രവർത്തനങ്ങളിലൂടെ 54,023 കുടുംബങ്ങളെയാണ് അതിദാരിദ്ര്യത്തിൽ നിന്ന് സംസ്ഥാന സർക്കാർ മോചിപ്പിച്ചത്.  തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച് പൂർണ്ണ ലക്ഷ്യം കൈവരിക്കാനുള്ള ഊർജ്ജിത നടപടി പുരോഗമിക്കുന്നു.  സംസ്ഥാനത്ത് 64,006 അതി ദാരിദ്ര്യ കുടുംബങ്ങളുണ്ടെന്നായിരുന്നു കണ്ടെത്തിയത്.  മരിച്ചവർ, അലഞ്ഞു നടക്കുന്നതുമൂലം സേവനം നൽകാൻ കഴിയാത്തവർ, സ്വന്തം നിലയ്ക്ക് അതി ദാരിദ്ര്യമുക്തരായവർ എന്നിങ്ങനെ 8,114 കുടുംബങ്ങളെ ഒഴിവാക്കിയ ശേഷം ഇത് 55,892 ആയി.  4394 കുടുംബങ്ങൾക്ക് വരുമാന മാർഗ്ഗം ലഭിച്ചു.  14 ജില്ലകളിലായി 29,427 കുടുംബങ്ങൾക്ക് മരുന്നു നൽകുന്നു.  4,829 കുടുംബങ്ങൾക്ക് സാന്ത്വന ചികിത്സ ലഭ്യമാക്കി.  424 കുടുംബങ്ങൾക്ക് ആരോഗ്യ സുരക്ഷാ സാമഗ്രികൾ വിതരണം ചെയ്തു.  ഏഴുപേർക്ക് അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായം നൽകി.  പദ്ധതിയിൽ നിന്ന് ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെ ഉൾപ്പെടുത്താനും പരിശോധന നടക്കുന്നുണ്ട്.  പദ്ധതി ഫലപ്രദമായോയെന്ന് മനസ്സിലാക്കാനുള്ള സോഷ്യൽ ഓഡിറ്റ് ഒക്ടോബർ 8 ന്  ആരംഭിക്കും.  ഇതെല്ലാം പൂർത്തിയാക്കിയ ശേഷം നവംബർ 1 ന് അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന ചരിത്രപരമായ  പ്രഖ്യാപനം നടത്തും.

Author
Citizen Journalist

Goutham prakash

No description...

You May Also Like