നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്

അവസാന ഘട്ടത്തിൽ പ്രചാരണം ഊർജ്ജിതമാക്കി രാഷ്ട്രീയ പാർട്ടികളും മുന്നണികളും

സംസഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്  എട്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഓരോ മണ്ഡലങ്ങളും വാശിയേറിയ പോരാട്ട ഒരുക്കത്തിലാണ് . സ്ഥാനാർത്തികളും പ്രവർത്തകരും ആവേശ കൊടുമുടിയിലും, പ്രമുഖർ അങ്കത്തിനിറങ്ങുന്ന മണ്ഡലങ്ങൾ ഒരു വശത്ത്  , ദേശീയ സംസ്ഥാന നേതാക്കളുടെ സാനിധ്യം കൊണ്ട് ആവേശത്തിൽ എത്തി നിൽക്കുന്ന അണികൾ മറ്റൊരു വശത്ത് .തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കുമ്പോൾ, കത്തുന്ന വെയിലിനെ പോലും വകവെക്കാതെ സംസ്ഥാനത്ത് പ്രചാരണം ആവേശ കൊടുമുടിയിൽ എത്തി നിൽക്കുന്നു . 

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ പ്രധാനമന്ത്രി പാലക്കാട് എത്തി .  കോട്ടമൈതാനത്ത് രാവിലെ 9 .30 ന് തുടങ്ങിയ എൻ ഡി എ പ്രചാരണത്തിൽ 11 മണിക്കാണ്  പ്രധാനമന്ത്രി എത്തിയത് . കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ട് . ജില്ലയിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്തികളും പ്രധാന മന്ത്രിയോടൊപ്പം വേദിയിലുണ്ട് . പ്രധാന മന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി . 

കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് വിവിധ ജില്ലകളിൽ പ്രചാരണത്തിനെത്തും .  ഏപ്രിൽ 3 , 4 തീയതികളിൽ പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും കേരളത്തിലെത്തും . ഇടതു മുന്നണിയുടെ പ്രചാരണം ശക്തമാക്കുന്നതിന്ന് സി പി എം നേതാക്കളായ സീതാറാം യെച്ചൂരി , പ്രകാശ് കാരാട്ട് , ബ്രിന്ദ കാരാട്ട് എന്നിവർ സംസഥാനത്ത് ഉണ്ട് . എൻ സി പി നേതാവ് പ്രഭുൽ പട്ടേലും ഇടതു മുന്നണിക്കായി പ്രചാരണം നടത്തി വരുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് ജില്ലയിലെ പ്രചാരണത്തിന് എത്തും . കൂടുതൽ ദേശീയ നേതാക്കൾ വരും ദിവസങ്ങളിൽ സംസഥാനത്ത് എത്തുന്നതോടെ പ്രചാരണം മറ്റൊരു തലത്തിലേക്കെത്തും .


Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like