ആറ് ദിവസങ്ങൾക്ക് ശേഷം സൂയിസ് കനാലിൽ കുടുങ്ങിയ കപ്പൽ ചലിച്ചു തുടങ്ങിയെന്നു റിപോർട്ടുകൾ

സൂയിസ് കനാലിന് ഇടയിൽ കുടുങ്ങിയ ചരക്കു കപ്പൽ ഭാഗികമായി ചലിച്ചു തുടങ്ങിയതായി റിപ്പോർട്ട്. ആറ് ദിവസങ്ങൾക്കു ശേഷമാണ് കപ്പൽ ചലിച്ചു തുടങ്ങിയത്

സൂയസ് കനാൽ അടഞ്ഞതിൻറെ കാരണമെന്ത്?   വീഡിയോ കാണാം 

തടസങ്ങൾ നീക്കി; സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ ഗിവണ്‍ ചലിച്ചു തുടങ്ങി..

സൂയിസ് കനാലിലൂടെയുള്ള ചരക്ക് ഗതാഗതം ഇതുമൂലം തടസ്സപ്പെട്ടിരുന്നു. ലോക വ്യാപാര രംഗത്ത് വലിയ ആശങ്കകളാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. എവർ ഗിവൺ വഴി മുടക്കിയതോടെ മൂന്നൂറിലധികം കപ്പലുകളാണ് പല ഭാഗങ്ങളിലായി യാത്ര തുടരാൻ കഴിയാതെ നിർത്തിയിട്ടിരിക്കുന്നത്.

ഇന്ന് പുലർച്ചെയോടാണ് കപ്പൽ ചലിച്ചു തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കനാലിന്റെ ഇരുഭാഗങ്ങളിലുമുള്ള മണൽതിട്ടകളിൽ ഇടിച്ചു നിൽക്കുന്ന കപ്പലിനെ നീക്കാനുള്ള ശ്രമങ്ങൾ സൂയിസ് കനാൽ അതോറിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങളായി തുടരുകയായിരുന്നു. വലിയ ടഗ് കപ്പലുകൾ ഉപയോഗിച്ച് വലിച്ച് കപ്പലിന്റെ ദിശ നേരെയാക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നത്. ഇതിൽ വിജയം കണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരങ്ങൾ

പൂരങ്ങളുടെ പൂരത്തിന് അനുമതി

Author
ChiefEditor

enmalayalam

No description...

You May Also Like