ഒരു സാമ്പാർ വിശേഷം
- Posted on April 28, 2021
- Kitchen
- By Sabira Muhammed
- 643 Views
ഓരോ നാടിൻറെ രീതിക്കനുസരിച്ച് സാമ്പാറിന്റെ രുചിയിലും വ്യത്യാസം ഉണ്ടാവാറുണ്ട്. കർണാടകയിലും ആന്ധ്രയിലും ചിലയിടങ്ങളിൽ സാമ്പാറിന് മധുരം ഉണ്ടാകും. കേരളത്തിൽ ചിലയിടങ്ങളിൽ സാമ്പാറിൽ തേങ്ങ ചേർക്കാറില്ല, എന്നാൽ മലബാറുകാർക്ക് തേങ്ങ വറുത്തു അരച്ച സാമ്പാറിനോടാണ് പ്രിയം. ഏതുതരത്തിലുള്ള പച്ചക്കറികളും ഉപയോഗിക്കാം എന്നുള്ളതുകൊണ്ട് രുചിക്ക് പുറമെ ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളുടെയും ഒരു വലിയ കലവറ കൂടിയാണ് സാമ്പാർ.