കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമൾ

പത്തൊൻപതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരി പരമേശ്വര കൈമൾ

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ മൂന്നാമത്തെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സുരേഷ് കൃഷ്‍ണയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. വിനയൻ തന്നെയാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കരുമാടിക്കുട്ടൻ എന്ന എന്റെ ചിത്രത്തിലൂടെത്തന്നെയാണ് സുരേഷ് കൃഷ്‍ണ സിനിമയിലേക്കു വന്നത് എന്ന് വ്യക്തമാക്കിയാണ് വിനയൻ പോസ്റ്റര്‍ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്.

കൊല്ലും കൊലയും നടത്താൻ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളെയാണ് സുരേഷ്‍ കൃഷ്‍ണ അവതരിപ്പിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരി പരമേശ്വര കൈമൾ.

നിയമങ്ങൾക്കും നിയമപാലകർക്കും എതിരെ തേര്

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like