ക്ഷേത്രങ്ങളില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച പൂജാരി പകരം വച്ചത് മുക്കുപണ്ടം
- Posted on March 23, 2022
- News
- By NAYANA VINEETH
- 38 Views
പൂജാരിക്കെതിരെ പരാതിയുമായി കൂടുതല്‍ ക്ഷേത്ര കമ്മിറ്റിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്

കൊച്ചിയില്‍ നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ പൂജാരി പിടിയില്‍. കൊച്ചിയില്‍ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിയായ കണ്ണൂര്‍ സ്വദേശി അശ്വിനാണ് പിടിയിലായത്.
ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാള്‍ മോഷ്ടിച്ചത്.
തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പൂജാരിക്കെതിരെ പരാതിയുമായി കൂടുതല്‍ ക്ഷേത്ര കമ്മിറ്റിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
പത്താംക്ലാസ് വിദ്യാർത്ഥിനി മാതാപിതാക്കളുടെ മുന്നിൽ കിണറ്റിൽ ചാടി മരിച്ചു