പത്താംക്ലാസ് വിദ്യാർത്ഥിനി മാതാപിതാക്കളുടെ മുന്നിൽ കിണറ്റിൽ ചാടി മരിച്ചു
- Posted on March 22, 2022
- News
- By NAYANA VINEETH
- 148 Views
പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താംക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂർ ഇടവട്ടത്ത് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പുത്തൂർ ഇടവട്ടം സ്വദേശിനിയാണ് മരിച്ച നീലിമ(15)
എന്താണ് ആത്മഹത്യയുടെ യഥാർത്ഥ കാരണമെന്ന് അറിവായിട്ടില്ല. ബന്ധുവീട്ടിലെ കിണറ്റിൽ ചാടിയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.
ഇന്ന് നീലിമയ്ക്ക് ക്ലാസുണ്ടായിരുന്നില്ലെങ്കിലും സ്കൂളിലെ ഒരു ഫംഗ്ഷന് സുഹൃത്തുക്കളുമൊത്ത് പോയിരുന്നുവെന്നാണ് വിവരം. അതുമായി ബന്ധപ്പെട്ട തർക്കമാണോ ആത്മഹത്യയ്ക്ക് കാരണമെന്നും സംശയിക്കുന്നുണ്ട്.
ഉച്ചയ്ക്ക് ശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾ ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. അവിടെയെത്തിയ ശേഷം എല്ലാവരുടെയും മുന്നിൽവെച്ച് വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
നീലിമ നാല് കൂട്ടുകാരികളുമായി ചേർന്നാണ് സ്കൂളിലേയ്ക്ക് പോയതെന്ന് പറയപ്പെടുന്നു. ഒരാൾ ഇവരെ വഴിയിൽ വെച്ച് കാണുകയും വീട്ടിലേക്ക് വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെപ്പറ്റി വ്യക്തതയില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.