എന്തിനാണ് ഉഴുന്ന് വടയിലെ തുള?
- Posted on May 14, 2021
- Kitchen
- By Sabira Muhammed
- 1107 Views
ഇന്ത്യയിൽ തന്നെ വളരെ അറിയപ്പെടുന്ന ഒരു പലഹാരമാണ് ഉഴുന്ന് വാട. ഇത് പല ദേശങ്ങൾക്കനുസരിച്ച് പലപേരിൽ അറിയപ്പെടുന്നുണ്ട്. എന്നിരുന്നാലും മലയാളികൾക്കിടയിൽ ഉഴുന്ന് വട എന്ന പേരാണ് പ്രശസ്തം. ഈ ഉഴുന്ന് വടയുടെ ഏറ്റവും വലിയ പ്രതേകത എന്നത് അതിന്റെ നടുവിലുള്ള തുളയാണ്. നമ്മളിൽ പലർക്കും അറിയാത്ത ഒരു കാര്യം കൂടിയാണിത്, എന്തിനാണ് ഉഴുന്ന് വടക്ക് നടുവിലുള്ള തുള? നമ്മൾ കരുതുന്ന പോലെ വെറുതെ ഇട്ട് വെക്കുന്ന ഒരു തുളയല്ലിത്. അതിന് പുറകിലും ചില കാരണങ്ങളുണ്ട്.
ഉഴുന്ന് വടയെ മറ്റ് പലഹാരങ്ങളിൽ നിന്ന് തിരിച്ചറിയാൻ സഹായിക്കുന്നത് തന്നെ അതിന്റെ തുളയാണ്. നല്ല രീതിയിൽ പാചകം ചെയ്തെടുക്കാൻ വേണ്ടിയാണ് ഉഴുന്ന് വടക്ക് ഇങ്ങനെ ഒരു തുള ഇടുന്നത്. ഈ ഒരു തുളയാണ് ഉഴുന്ന് വടയുടെ എല്ലാ വശങ്ങളും ഒരുപേലെ വെന്ത് പകമാവാൻ സഹായിക്കുന്നത്. ഇതുണ്ടാക്കാൻ വേണ്ടി എടുക്കുന്ന മാവും അതുപോലെ പാചകം ചെയ്യാൻ എടുക്കുന്ന സമയവും വളരെ ചെറുതാണ്. വെന്ത് പാകമാകുന്ന സമയത്ത് ഉഴുന്ന് വട എടുത്ത മാവിനേക്കാൾ കുറച്ചുകൂടെ വലുതാവും. അപ്പോൾ ഈ തുള ഇല്ലായെങ്കിൽ ഉഴുന്ന് വടയുടെ വശങ്ങൾ മാത്രമേ വെന്ത് പകമാവുകയുള്ളു. ഇനി അഥവാ അതിന്റെ ഉൾവശം പകമാകുന്നത് വരെ നമ്മൾ കാത്തിരിക്കുകയാണെങ്കിൽ അതിന്റെ പുറം ഭാഗം മുഴുവൻ കരിഞ്ഞു പോവും. ആ ഒരു ദയനീയ അവസ്ഥ ഒഴിവാക്കാൻ വേണ്ടിയാണ് ഉഴുന്ന് വടക്ക് നടുവിൽ ഒരു തുളയിടുന്നത്.