ശാകുന്തളത്തിനായി പേരുമാറ്റി സാമന്ത

ട്വിറ്ററിൽ  സാമന്ത പേര് മാറ്റിയതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്

സാമൂഹിക നവ മാധ്യമങ്ങളിൽ ഏറെ സജീവമായ തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് സാമന്ത. പുതിയ സിനിമകളുടെ വിശേഷങ്ങളും സ്വന്തം ഫോട്ടോകളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും സാമന്ത ആരാധകരുമായി പങ്കുവെക്കാറുണ്ട്. 

ഇപ്പോഴിതാ ട്വിറ്ററിൽ  സാമന്ത പേര് മാറ്റിയതാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഇൻസ്റ്റഗ്രാമിൽ 17.8 ഫോളോവേഴ്സ് ആണ് സാമന്തക്ക്   ട്വിറ്ററിൽ 9 മില്യണും . സാമന്ത അക്കിനെനി  എന്നുതന്നെയായിരുന്നു സാമൂഹികമാധ്യമങ്ങളിൽ പേര്. എന്നാൽ ട്വിറ്ററിലും ഇൻസ്റ്റഗ്രാമില്ലും എസ് എന്ന പേര് മാറ്റിയത് പുതിയ സിനിമയായ ശാകുന്തളത്തെ  സൂചിപ്പിക്കാനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 

ഇതിഹാസ കാവ്യമായ ശാകുന്തളത്തിൽ നായികയായി അഭിനയിക്കുകയാണ് സാമന്ത. ശകുന്തളയുടെ വേഷ പകർപ്പിൽലാണ് സാമന്ത ഇത്തവണ എത്തുന്നത്. മലയാളിതാരം ദേവ് മോഹൻ ആണ് ശാകുന്തളത്തിൽ നായകനായി അഭിനയിക്കുന്നത്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ഹിന്ദിയിലേക്ക്

Author
Citizen journalist

Vijina PM

No description...

You May Also Like