ഇന്ധന വിലവർധന അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കുമെന്ന് സൂചന
- Posted on March 02, 2022
- News
- By NAYANA VINEETH
- 38 Views
യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിരുന്നു.

ഇന്ധന വിലവർധന അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കണമെന്ന് റിപ്പോർട്ട്. മാസങ്ങളോളമായി ഒരേ വിലയിലാണ് പെട്രോളും ഡീസലും. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ വിലവർധന വീണ്ടും ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിരുന്നു. അതുകൊണ്ട് തന്നെ വിലവർധന ഉണ്ടാവുമെന്നാണ് സൂചന.
റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി കൂടുതൽ വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്.
‘ഓപ്പറേഷൻ ഗംഗ’ പ്രകാരം മാർച്ച് 4 ന് 9 വിമാനങ്ങൾ പുറപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. യുക്രൈനിൽ നിന്ന് ഇതുവരെ മൊത്തം 16 വിമാനങ്ങൾ തിരിച്ചെത്തി.
സുരക്ഷിത യാത്ര വാഗ്ദാനം ചെയ്ത് കൊച്ചി മെട്രോ സ്റ്റുഡന്റസ് പാസ്സ്