പരീക്ഷയടുക്കുന്നു; സുരക്ഷിതയാത്ര വാഗ്ദാനം ചെയ്‌ത്‌ കൊച്ചി മെട്രൊ സ്റ്റുഡന്റ് പാസ്

എല്ലാ മെട്രൊ സ്റ്റേഷനുകളിലും സ്റ്റുഡന്റ് പാസ് ലഭ്യമാണ്

കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായി പ്രവർത്തനം ആരംഭിച്ചതോടെ സൗജന്യനിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ അവസരമൊരുക്കുന്ന കൊച്ചി മെട്രൊയുടെ സ്റ്റുഡന്റ് പാസിന് ആവശ്യക്കാരേറുന്നു.

ഏതുസ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും യഥേഷ്ടം സഞ്ചരിക്കാവുന്നതു മുതല്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്റ്റേഷനുകളിലേക്ക് മാത്രമായി യാത്ര നിശ്ചയിക്കാവുന്നതു വരെയുള്ള പാസുകള്‍ ലഭ്യമാണ്.

ടിക്കറ്റ് നിരക്കില്‍ 60 മുതല്‍ 83 ശതമാനം വരെ ഡിസ്‌കൗണ്ട് അനുവദിക്കുന്ന മൂന്നു പാക്കേജുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചി വണ്‍ കാര്‍ഡിലെ സ്റ്റുഡന്റ് പ്രതിമാസ പാസില്‍ ടിക്കറ്റ് നിരക്കിന്റെ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. 30 ദിവസമാണ് കാലാവധി.

ഇക്കാലയളവില്‍ നിശ്ചിത സ്റ്റേഷനില്‍ നിന്ന് നിശ്ചിത സ്റ്റേഷനിലേക്ക് 100 യാത്രകള്‍ വരെ നടത്താം. 80 രൂപയുടെ പ്രതിദിന പാസ് എടുത്താല്‍ ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും എത്രയാത്രകള്‍ വേണമെങ്കിലും നടത്താം. 

1200 രൂപയുടെ പ്രതിമാസ പാസ് എടുത്താല്‍ ടിക്കറ്റ് നിരക്കിന്റെ 83 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

ഒരുമാസത്തേക്ക് ഏതു സ്റ്റേഷനില്‍ നിന്ന് ഏതുസ്റ്റേഷനിലേക്കും 120 യാത്ര ഒരു മാസം നടത്താം. എല്ലാ മെട്രൊ സ്റ്റേഷനുകളിലും സ്റ്റുഡന്റ് പാസ് ലഭ്യമാണ്.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like