ചരിത്ര ശേഷിപ്പുകളുടെ വിസ്മയ കാഴ്ചകൾ കൊണ്ട് കൗതുകം ഉണർത്തുന്ന വീട്
- Posted on September 20, 2021
- Kouthukam
- By JAIMOL KURIAKOSE
- 347 Views
കഥകൾ ഏറെ പറയാൻ ഉള്ള ചരിത്ര പ്രാധാന്യശേഷിപ്പുകളുടെ വിസ്മയ കാഴ്ചയാണ് കായംകുളം ഭരണിക്കാവിലെ വൈശാഖ് എന്ന ഈ വീട്
വ്യത്യസ്തമായ പുരാവസ്തുക്കളുടെ വിപുലമായ ശേഖരംകൊണ്ട് സ്വന്തം വീട് ഒരു മ്യൂസിയം ആക്കി മാറ്റിയ ആലപ്പുഴ കായംകുളത്തെ ഒരു യുവ ഡോക്ടർ. തലമുറകളായി കൈമാറി ലഭിച്ചതും യാത്ര ചെയ്ത് ശേഖരിച്ചതും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ് ഡോക്ടർ നിജേഷ് ചന്ദ്ര. മുത്തച്ഛനും, അച്ഛനും തുടങ്ങി വച്ച ശീലമാണ് നിജേഷ് ചന്ദ്ര നിലനിർത്തി കൊണ്ടുപോകുന്നത്.
കായംകുളം ഭരണിക്കാവിലെ വൈശാഖ് എന്ന ഈ വീട് 9000 ൽ അധികം പുരാവസ്തുക്കൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 2000 വർഷങ്ങൾ പഴക്കമുള്ള വസ്തുക്കളും ശേഖരണത്തിൽ ഉണ്ട്. ഡോക്ടർ നിജേഷ് ചന്ദ്ര നാടുചുറ്റി ശേഖരിച്ച അമൂല്യ വസ്തുക്കളാണ് കൂടുതലും.
പഴയകാല വില്ലുവണ്ടികൾ, പല്ലക്കുകൾ, ടൈപ്പ് റൈറ്റർ, നന്നങ്ങാടി, എൻ എസ് എസ് ആചാര്യൻ മന്നത്ത് പത്മനാഭന്റെ മൂന്നാമത്തെ വണ്ടിയും, കായംകുളം കൊച്ചുണ്ണി കട്ട പെട്ടി വരെ ഈ ശേഖരണത്തിൽ ഉണ്ട്.
കഥകൾ ഏറെ പറയാൻ ഉള്ള ചരിത്ര പ്രാധാന്യശേഷിപ്പുകളുടെ വിസ്മയ കാഴ്ചയാണ് ഈ വീട്. ഒരു ദിവസം കൊണ്ട് ഈ ശേഖരം കണ്ട് തീർക്കാൻ കഴിയില്ല എന്നാണ് കൗതുകം.