10 ലക്ഷം പക്ഷികളിൽ ഒന്നിന് മാത്രം സംഭവിക്കുന്ന കൗതുകം
- Posted on September 14, 2021
- Kouthukam
- By JAIMOL KURIAKOSE
- 270 Views
നോർതേൺ വിഭാഗത്തിൽ പെട്ട പക്ഷിയിലാണ് ആകർഷകമായ ഈ ശാരീരിക അവസ്ഥ കണ്ടെത്തിയത്, പകുതി ആൺ പക്ഷിയും ബാക്കി പകുതി പെൺ പക്ഷിയും
അമേരിക്കയിലെ പെൻസിൽ വാനിയയിലുള്ള കാൾഡ് വെൽ ദമ്പതികൾ കഴിഞ്ഞ 25 വർഷമായി പക്ഷികളുമായി അടുത്തിടപഴകുന്നവരാണ്. ദിവസേന ഒരുപാട് പക്ഷികൾ ഇവിടെയെത്തി ഭക്ഷണവും വെള്ളവും സ്വീകരിക്കാറുണ്ട്.
അതിനായി വീടിനു പിൻവശത്ത് പ്രത്യേക സൗകര്യവും ഇവർ ഒരുക്കിയിട്ടുണ്ട്. എല്ലാ പക്ഷികളെയും സ്ഥിരമായി കാണുന്നതുകൊണ്ട് തന്നെ അവയെ ശ്രദ്ധയോടെ നിരീക്ഷിക്കാനും ഈ ദമ്പതികൾക്ക് കഴിയാറുണ്ട്.
അങ്ങനെയിരിക്കെ അടുത്തിടെ പക്ഷിക്കൂട്ടത്തിലെ ഒരു പക്ഷി ഇവരെ അത്ഭുതപ്പെടുത്തി. പകുതി ആൺ പക്ഷിയും ബാക്കി പകുതി പെൺ പക്ഷിയും. നോർതേൺ വിഭാഗത്തിൽ പെട്ട പക്ഷിയിലാണ് ആകർഷകമായ ഈ ശാരീരിക അവസ്ഥ കണ്ടെത്തിയത്.
ഇത്തരത്തിലുള്ള പക്ഷികളിൽ ആൺ പക്ഷികളുടെ നിറം ചുവപ്പും പെൺ പക്ഷികളുടെത് ഇളം മഞ്ഞ നിറവും ആണ്. എന്നാൽ, ഇവരുടെ വീട്ടിൽ വരാറുള്ള കാർഡിനൽ പക്ഷിയിൽ ചുവപ്പും മഞ്ഞയും നിറങ്ങൾ ഉണ്ട്. നിറങ്ങളുടെ വ്യത്യാസം മൂലം പക്ഷികളുടെ ശാരീരിക മാറ്റം വേഗത്തിൽ തിരിച്ചറിയാൻ സാധിക്കും.
ഇത്തരത്തിലുള്ള പക്ഷികൾ സാധാരണ ഒറ്റയ്ക്കുള്ള ജീവിതമാണ് ഇഷ്ടപ്പെടുന്നത്, അതുപോലെ തന്നെ ആൺ പെൺ ശാരീരിക അവസ്ഥയുള്ള പക്ഷികൾ പാട്ട് പാടുന്നതായി ഇതുവരെയും കണ്ടെത്തിയിട്ടില്ല.
എന്നാൽ കാൾഡ് വെൽ കുടുംബം കണ്ടെത്തിയ പക്ഷി വളരെ വ്യത്യസ്തമാണ്. ഒരു ആൺ പക്ഷിയോടൊപ്പം പാട്ടുപാടി നടക്കുന്നത് കണ്ടിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഇത്തരത്തിലുള്ള പക്ഷികളിൽ പ്രത്യുൽപാദാനവും നടക്കാറുണ്ടെന്ന് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നുണ്ട്.