ചിരട്ട ഇനി വെറുതെ കളയേണ്ട, കെമിക്കലുകളില്ലാതെ വീട്ടിൽത്തന്നെ ഹെയർ ഡൈ തയ്യാറാക്കാം
- Posted on June 29, 2026
- News
- By Goutham prakash
- 28 Views
പാഴ്‌വസ്തുവായി വലിച്ചെറിയുന്ന ചിരട്ട കൊണ്ട് ഇനി നാച്യുറലായി ഹെയർ ഡൈയും തയ്യാറാക്കാം. കെമിക്കൽ രഹിത ഉത്പന്നങ്ങൾ തേടി നടക്കുന്നവർ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ
.
Coconut Shell Hair Dye FI3/6
ചേരുവകൾ
ചിരട്ട, മഞ്ഞൾപ്പൊടി
Herbal Hairdye With Coconut Shell 4/6
തയ്യാറാക്കുന്ന വിധം
ചിരട്ടയുടെ ഉള്ളിൽ കർപ്പൂരം വച്ച് കത്തിക്കാം. നന്നായി കത്തി ചാരമായി വരുമ്പോൾ അത് തണുക്കാൻ വയ്ക്കാം. ഇതേ സമയം ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി ഇട്ട് നന്നായി ചൂടാക്കാം. മഞ്ഞൾപ്പൊടിയുടെ നിറം മാറുന്നതു വരെ ഇളക്കിക്കൊടുക്കാം.തണുത്ത ചിരട്ട കരി മിക്സിയിൽ പൊടിച്ചെടുക്കാം. മഞ്ഞൾപ്പൊടിയും ചിരട്ട കരിയും പ്രത്യേകം കുപ്പികളിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം ഉപയോഗിക്കാം.
Herbal Hairdye With Coconut Shell 5/6
ഉപയോഗിക്കേണ്ട വിധം
ഒരു ചെറിയ ബൗളിലേയ്ക്ക് തുല്യ അളവിൽ മഞ്ഞൾപ്പൊടിയും ചിരട്ട കരിയുമെടുക്കാം. അതിലേയ്ക്ക് അൽപം തേയില വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. ഒട്ടും എണ്ണമയമില്ലാത്ത മുടിയിഴകൾ പല ഭാഗങ്ങളായി തിരിക്കാം. ശേഷം അമിതമായി നരയുള്ള ഇടത്ത് ഇത് പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ഇനി തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഡൈ കഴുകി കളയാൻ ഷാമ്പൂ ഉപയോഗിക്കേണ്ടതില്ല.
:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ചർമ്മത്തെക്കുറിച്ചോ ചർമ്മാരോഗ്യത്തെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
