വനിതാ ഡോക്ടർ നൽകിയ പീഡന പരാതി; മലയിൻകീഴ് സിഐക്കെതിരെ നടപടി
- Posted on March 21, 2022
- News
- By NAYANA VINEETH
- 37 Views
കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും

വനിതാ ഡോക്ടർക്കെതിരായ പീഡന പരാതിയിൽ മലയിൻകീഴ് സി.ഐയെ സ്റ്റേഷനിൽ നിന്ന് മാറ്റി. എ.വി സൈജുവിനെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥല മാറ്റിയത്.
വനിതാ ഡോക്ടർ നൽകിയ പീഡന പരാതിയിൽ മലയിൻകീഴ് സിഐക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്.
പൊലീസ് ഓഫിസേഴ്‌സ് റൂറൽ പ്രസിഡന്റ് കൂടിയാണ് സൈജു. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.