തൃശൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി
- Posted on March 19, 2022
- News
- By NAYANA VINEETH
- 141 Views
കൂടുതൽ പേരെ കാണാതായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്

തൃശൂർ ചാലക്കുടി എസ്.എച്ച്എസ് സ്‌കൂളിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാൻ ശ്രമിക്കവെയാണ് പൊലീസ് കണ്ടെത്തിയത്.
ഇന്ന് രാവിലെ മുതലാണ് കുട്ടികളെ കാണാതായത്. ഏഴാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് കാണാതായത്.
ഇവരുടെ രക്ഷിതാക്കൾ ചാലക്കുടി പൊലീസിൽ പരാതി നൽകിയിരുന്നു. കൂടുതൽ പേരെ കാണാതായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
രണ്ട് ദിവസം മുന്‍പ് റിന്‍സിയെന്ന യുവതിയെ മക്കളുടെ മുന്നിലിട്ടാണ് ഇയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്