വിരുദ്ധാഹാരങ്ങൾ; ആയുർവേദത്തിന് പറയാനുള്ളത് - ആയുർവേദ ഡോ. ദീപ്തി സാത്വിക്

നാം ശരീരത്തിന് കൊടുക്കുന്ന ഇന്ധനങ്ങളിൽ ഏറ്റവും പ്രധാനം ഭക്ഷണമാണല്ലോ. അപ്പോൾ അവയിലെ ചില പ്രത്യേകതകൾ ആരോഗ്യവും രോഗവും പ്രദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ വളരെ പ്രാധാന്യത്തോടെ ഒരുപാട് അധ്യായങ്ങൾ  തന്നെ ആചാര്യന്മാർ ആഹാരത്തേക്കുറിച്ച് പറഞ്ഞുവെച്ചിട്ടുണ്ട്. ഇത്രയും മനോഹരമായി പറഞ്ഞ വേറൊരു ശാസ്ത്രവും ഇന്നുവരെ ഉണ്ടായിട്ടുമില്ല.

ഒരു ആയുർവേദകാരന്  ഒരു രോഗിയെ കണ്ടാൽ തന്നെ ആ വ്യക്തിയുടെ  ആഹാര-വിഹാര (പ്രവൃത്തി) ശീലങ്ങളെക്കുറിച്ച്  പറയാൻ കഴിയും. അത് മനുഷ്യനെ വെറും ഭൗതിക വസ്തുവായിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. 

പ്രകൃതിയിലെ ഘടകങ്ങളായ പഞ്ചമഹാഭൂതങ്ങൾ കൊണ്ടാണ് മനുഷ്യശരീരവും. ആ നിർമ്മിതി ഈ തത്വങ്ങളിൽ ഊന്നികൊണ്ട് ത്രിദോഷങ്ങൾ എന്നൊരു സിദ്ധാന്തത്തിലേക്കും... തുടർന്ന് അവയുടെ ഏറ്റകുറച്ചിലിൽ ഏകദേശം 70 തിലധികം  പ്രകൃതങ്ങളുമായി മനുഷ്യനെ,അവന്റെ ശരീരത്തെയും മനസ്സിനെയും വിശദീകരിക്കുന്നു.

ഇവയെ ഒരിക്കലും നിരാകരിക്കാൻ നമുക്കാവില്ലാത്തത് പ്രകൃതിയും മനുഷ്യനുമായുള്ള എന്നും നിലനിൽക്കുന്ന പാരസ്പര്യത കൊണ്ട് കോശാന്തര കോശങ്ങളിലെ പ്രവർത്തനങ്ങൾ വരേക്കും ഇതിലൂടെ നിർണ്ണയിക്കാൻ കഴിയും എന്നതുകൊണ്ടാണ്. 

ഒരു രോഗാവസ്ഥ കണ്ടാലും ഈ രോഗം പൊട്ടിപുറപ്പെട്ടതിൽ ആഹാരത്തിന്റെ പങ്കെന്താണെന്ന് ആയുർവേദത്തിന് പറയാൻ കഴിയും. പഥ്യം എന്നൊരു ആശയമോ ചില നിയന്ത്രണങ്ങളോ രോഗം മാറേണ്ട അവസ്ഥയിൽ നിങ്ങൾ കേട്ടിട്ടുള്ളത് ആയുർവേദ മരുന്നിനല്ല അധികവും എന്നതുകൊണ്ടാണ്.

രോഗാവസ്ഥയും രോഗവും എന്തുമായികൊള്ളട്ടെ  ആ രോഗോത്ഭവത്തിന് പറഞ്ഞിരിക്കുന്ന കാരണങ്ങളിൽ ആഹാരത്തിന്റെയോ പ്രവൃത്തി ശീലങ്ങളിലൂടെയോ കാരണമായവയെ ആദ്യം നീക്കികളയാം  എന്നുള്ളതാണ്  ഞങ്ങൾ നിങ്ങളോട് പറയുന്ന നിങ്ങൾക്കിഷ്ടമല്ലാത്ത പഥ്യക്രമങ്ങൾ എന്നത്...

എന്നാൽ ചില മരുന്നുകളുടെ ആഗിരണം വേഗത്തിൽ ആവാനും രോഗകാഠിന്യം കുറക്കാനും ശരീരത്തിൽ മരുന്നിന്റെ പ്രവർത്തനം ശരിയായും അതിവേഗതയിൽ ആവാനും ഒക്കെ പഥ്യങ്ങൾ സഹായിക്കുന്നു. രോഗം വന്നാൽ രോഗകാരണങ്ങളെ ആദ്യം നീക്കികളയണ്ടേ? അല്ലാതെ കുറേ മരുന്നുകൾ വാരിക്കഴിച്ചിട്ടു കാര്യമുണ്ടാവുമോ? 

അപ്പോൾ നിങ്ങൾക്ക് ഒരു കാര്യം മനസ്സിലായിട്ടുണ്ടാവുമല്ലോ -ഏതൊരു രോഗത്തിനും ആയുർവേദമെന്ന ആരോഗ്യ ശാസ്ത്രത്തിൽ വ്യക്തമായ കാരണങ്ങൾ പറഞ്ഞിട്ടുണ്ട് എന്നത്. അതില്ലാതെ രോഗങ്ങളെക്കുറിച്ച് ആയുർവേദം ഒന്നും പറഞ്ഞിട്ടില്ല.

തുടരാം....

കോവിഡ് മരണനിരക്ക് വിവാദങ്ങളും തരംഗവും

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like