ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു

'മൻ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്

ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു. 63 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു നാലു ദിവസം മുൻപാണ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകീട്ടോടെ സംസ്കാരം നടക്കും.

'മൻ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്. പരമ്പരയുടെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തു കൊണ്ടിരിക്കേയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ലംഡോഗ് മില്യനർ, ബന്ദിത് ക്വീൻ, സത്യ, ദിൽസേ, ലഗാൻ തുടങ്ങിയ ചിത്രങ്ങളിലും അനുപം ശ്യാം ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

ഇതിഹാസത്തിനൊപ്പം ബാല

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like