കപ്പയിലെ ആരോഗ്യം

പ്രമേഹമുള്ളവരും, തൈറോയ്ഡ് ഗ്രന്ഥി പ്രശ്നങ്ങൾ ഉള്ളവരും കപ്പ കഴിക്കരുതെന്നും നിങ്ങൾ കേട്ടിട്ടുണ്ടാവാം.

പ്രമേഹമുള്ളവരും, തൈറോയ്ഡ് ഗ്രന്ഥി പ്രശ്നങ്ങൾ ഉള്ളവരും കഴിക്കരുതെന്നും നിങ്ങൾ കേട്ടിട്ടുണ്ടാവാം. അത് കപ്പയിലെ  സയനൈയ്‌ഡിന്റെ അംശം കൊണ്ടാണ്.കപ്പയിലെ ഈ രാസപദാർത്ഥം രക്തത്തിൽ എത്തി തൈറോയ്ഡ് ഗ്രന്ഥിയിലെ അവശ്യ മൂലകമായ അയഡിന്റെ  പ്രവാഹത്തിനെ തടസ്സപ്പെടുത്തുന്നു. അപ്പോൾ തൈറോയ്ഡ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുകയും കഴുത്തിലെ ഗ്രന്ഥി വീർക്കുകയും ചെയ്യും. ഗ്രന്ഥിയിലെ ഹോർമോൺ ഉൽപ്പാദനം ചിലപ്പോൾ തടസ്സപ്പെടുത്തി അതിലും  വ്യത്യാസം വരുത്തിയേക്കാം. 

എന്നാൽ ഇങ്ങനെ ഗ്രന്ഥിവീക്കം വന്നാൽ ആയുർവേദത്തിൽ നല്ല ചികിത്സകളും മരുന്നുകളും ഉണ്ട് എന്നും  പൂർണ്ണമായും മാറുന്നതാണ്  എന്നും  നിങ്ങളെ ഓർമ്മിപ്പിക്കുന്നു.  സാധാരണ അലോപ്പതി  സർജറി ചെയ്യിപ്പിച്ചു ആജീവനാന്തകാലം ഹോർമോൺ ഗുളികകൾ കഴിപ്പിക്കുന്ന രീതി പിന്തുടർന്നു വരുന്നവരെ  ഇപ്പോൾ നമുക്ക് ചുറ്റും ധാരാളം കാണാൻ കഴിയും. അതിനെത്തുടർന്ന് മറ്റ് പല ആരോഗ്യപ്രശ്നങ്ങളും അവർ വഹിക്കേണ്ടതായി വരാറുമുണ്ട്. 

ഇനി പ്രമേഹാവസ്ഥയിലും ഇതിലടങ്ങിയിരിക്കുന്ന അധിക അന്നജത്തേക്കാളും കൂടുതൽ അപകടം മേൽപ്പറഞ്ഞ രാസവസ്തുവാണ്.അത് കോശങ്ങളിലേക്ക് അവയുടെ പ്രവർത്തനത്തിനാവശ്യമായ ഗ്ലുക്കോസിന്റെ പ്രവേശനത്തെയും  ഇതിന് സഹായിക്കുന്ന ഇൻസുലിന്റെ സുഗമമായ പ്രവാഹത്തെയും  തടസ്സപ്പെടുത്തുന്നു.കൂടാതെ കരളിന്റെയും കോശങ്ങൾക്ക് ദോഷകരമായി തീരുന്നു.  ചിലതരം കപ്പയും ,ചിലപ്പോൾ ചില സീസണിൽ കഴിക്കുമ്പോഴും രുചിവ്യത്യാസം-കയ്പ്പ് കൂടി  തോന്നുന്നുണ്ടെങ്കിൽ സയനൈഡിന്റെ അംശം കൂടിയിട്ടാണ്.കൂടാതെ കപ്പയോടൊപ്പം മീനോ പയറു വർഗ്ഗങ്ങളോ കഴിച്ചാൽ ഇത് പരിഹരിക്കാം എന്നൊരു ധാരണയും പരക്കെ പറഞ്ഞു കേൾക്കാറുണ്ട്. ഇതും തെറ്റാണ്.  കടൽ മീനിൽ അയഡിൻ കൂടുതലുള്ളതുകൊണ്ടും പയറുവർഗ്ഗങ്ങൾ പ്രോട്ടീനും അതുകൊണ്ട് കാർബോഹൈഡ്രേറ്റ് കൂടുതലടങ്ങിയ കപ്പയുടെ ഈ വിഷാവസ്ഥ മറികടക്കാനുമാണ് ഇങ്ങനെയൊരു ശീലം തെറ്റാണെങ്കിലും പ്രചരിച്ചിരുന്നത്. 

പരിഹാരം 

കപ്പ മൺപാതത്തിലോ കട്ടിയുള്ള സ്റ്റീൽ പാത്രത്തിലോ തുറന്നുവെച്ചു ഉപ്പിടാതെ വേവിച്ചതിനുശേഷം പിന്നീട് ഉപ്പും മറ്റ് സാധനങ്ങളൊക്കെ ചേർത്ത് രുചികരമാക്കി നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ഉപയോഗിക്കാം. ഒരിക്കലും അലുമിനിയം,ഇൻഡാലിയം  പാത്രങ്ങളിലോ   പ്രഷർകുക്കറിലോ  നോൺസ്റ്റിക് പാത്രങ്ങളിലോ  അടച്ചുവെച്ചു    കപ്പ വേവിക്കരുത്.മാത്രമല്ല പാചകാവശ്യത്തിന് ഒന്നും  തന്നെ ഇത്തരം  പാത്രങ്ങൾ  ഉപയോഗിക്കരുത്. മാരക ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിതെളിക്കും.

തുളസി നിസാരക്കാരനല്ല.

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like