അവിശ്വസനീയ മൈലേജോടെ ടാറ്റ ടിയാഗോ I-Cng വിപണിയിലേക്ക്

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ മാത്രം  ചെലവ്  

ർദ്ധിച്ചു വരുന്ന ഇന്ധന വില കാരണം ഫ്യുവൽ ഓപ്ഷനുകളെക്കുറിച്ച് ചിന്തിക്കുന്ന വാഹന പ്രേമികൾക്കിടയിൽ CNG മോഡലുകൾക്ക് വൻ സ്വീകാര്യതയാണുള്ളത്. പെട്രോൾ ഡീസൽ മോഡലുകളേക്കാൾ CNG മോഡലുകൾക്ക് ഇപ്പോൾ ഡിമാൻഡ് വർധിച്ചിരിക്കുകയാണ്.

അതിനാൽ നിലവിലുള്ള മോഡലുകളുടെ CNG പവർ പതിപ്പുകൾ കൊണ്ടുവരുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ കാര്യമായ അവസരമുണ്ടെന്ന് ഭൂരിഭാഗം മാസ് മാർക്കറ്റ് നിർമ്മാതാക്കളും മനസിലാക്കി. 2022 -ൽ ഭൂരിഭാഗം എൻട്രി ലെവൽ മാസ് മാർക്കറ്റ് മോഡലുകൾക്കും ഫാക്ടറി ഫിറ്റഡ് CNG ഓപ്ഷനുകൾ ഒരുക്കുകയാണ് പല വാഹന നിർമ്മാതാക്കളും.

മാരുതിയും ഹ്യുണ്ടായിയും കയ്യടക്കി വെച്ചിരിക്കുന്ന CNG സെഗ്മെന്റിലേക്ക് ടാറ്റയും ഇപ്പോൾ ചുവട് വെച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ ടിയാഗോ i-CNG എന്നറിയപ്പെടുന്ന ടിയാഗോ ഹാച്ച്ബാക്കിന്റെ CNG പവർ വേരിയന്റുമായിട്ടാണ് ടാറ്റ എത്തുന്നത്.

6.10 ലക്ഷം രൂപയിൽ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഹാച്ച്ബാക്കിന്റെ പുതിയ മോഡൽ എത്തുന്നത്. XE, XM, XT, XZ+ എന്നിവയുൾപ്പെടെ നാല് വേരിയന്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

72 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കുന്ന നോർമൽ മോഡലിലെ അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ റെവൊട്രോൺ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോ i-CNG വേരിയന്റിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകൾ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡിസൈന്‍ സ്‌കെച്ചുകള്‍ കമ്പനി വെളിപ്പെടുത്തി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like