അന്താരാഷ്ട്ര വനിതാ ദിനം: ഇന്ന് സ്ത്രീകള്‍ക്ക് മെട്രൊയില്‍ സൗജന്യയാത്ര

ഏതുസ്റ്റേഷനുകളില്‍ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്


തു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് കൊച്ചി മെട്രോയില്‍ തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളില്‍ നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വനിതാദിന ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് സഘടിപ്പിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ രാവിലെ 10.30ന് മെന്‍സ്ട്രുവല്‍ കപ്പ് ബോധവല്‍ക്കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും.

എച്ച്എല്‍എല്‍, ഐഒസിഎല്‍, കൊച്ചി മെട്രൊ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം ഇടപ്പള്ളി, എംജി റോഡ്, ആലുവ, കളമശേരി, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍ ഉണ്ടാകും.

ഉച്ചയ്ക്ക് ശേഷം 2.30 ന് പത്തടിപ്പാലത്തുനിന്ന് ജെ.എല്‍.എന്‍ സ്റ്റേഷനിലേക്ക് ബ്രേക്ക് ദി ബയാസ് വിമെന്‍ സൈക്ലത്തോണ്‍. വൈകിട്ട് 4.30ന് കലൂര്‍ സ്റ്റേഷനില്‍ ഫ്ളാഷ് മോബും ഫാഷന്‍ ഷോയും. മൂന്ന് മണി മുതല്‍ ആലുവ സ്റ്റേഷനില്‍ സംഗീത വിരുന്നും മോഹിനിയാട്ടവും. നാല് മണിമുതല്‍ ഇടപ്പള്ളി സ്റ്റേഷനിലും 5.30 മുതല്‍ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്.

4.30 ന് ഏറ്റവും കൂടുതല്‍ മെട്രൊ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാനവിതരണം. അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനില്‍ എസ്ബിഒഎ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണവും. 5.30 ന് ജോസ് ജംഗ്ഷനില്‍ കൊച്ചി മെട്രൊയുടെ ആഭിമുഖ്യത്തില്‍ വനിതാദിന സാംസ്‌കാരിക പരിപാടി.

ക്യൂട്ട് ബേബി ഗേള്‍ മത്സരം. മ്യൂസിക്കല്‍ ചെയര്‍ മല്‍സരം. സെന്റ് തെരേസാസ് കോളെജ് വിദ്യാര്‍ത്ഥിനികളുടെ മ്യൂസിക് ബാന്‍ഡ്. രാവിലെ 10.30ന് കെഎംആര്‍എല്‍ വനിത ജീവനക്കാര്‍ക്കായി ആയുര്‍വേദ ചികില്‍സാവിധികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്.

വനിതാ ദിനത്തിൽ വനിതകൾക്കായി കെ എസ് ആർ ടി സി ടൂർ ട്രിപ്പ് ഒരുക്കുന്നു

Author
Sub-Editor

NAYANA VINEETH

No description...