വനിതാ ദിനത്തിൽ വനിതകൾക്കായി കെ എസ് ആർ ടി സി ടൂർ ട്രിപ്പ് ഒരുക്കുന്നു

മാർച്ച്‌ 8 മുതൽ 13 വരെ ksrtc വനിതാ യാത്രാ വാരം.. Women's travel week ആയി ആഘോഷിക്കുകയാണ്.ഈ കാലയളവിൽ ksrtc ബഡ്ജറ്റ് ടൂർസ്, വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ സംഘടിപ്പിക്കുകയാണ്

നിശബ്ദരാക്കപ്പെടുമ്പോൾ  മാത്രമാണ് ശബ്ദങ്ങളുടെ പ്രാധാന്യം നമ്മൾ തിരിച്ചറിയുന്നത് എന്ന മാലാലാ യുസഫ് സായിയുടെ വാക്കുകൾ ഇവിടെ പറയാതെ തെ വയ്യ. മാർച്ച് 8 ലോകം മുഴുവൻ വനിതാ ദിനാമായി ആചരിക്കുകയാണ്. സ്ത്രീകളുടെ സാമൂഹ്യ തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ് രാജ്യന്തര വനിതാദിനം കൊണ്ട് ഐക്യ രാഷ്ട്ര സഭ ലക്ഷ്യമിടുന്നത്.

നീ വീടിനുള്ളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവളാണ്. പെണ്ണാണ്,അമ്മയാണ്,ഭാര്യയാണ്,നിന്നെ കല്യാണം കഴിപ്പിച്ചു വിടേണ്ടവളാണ്,അടുക്കള പണി പഠിക്കേണ്ടവളാണ്,ഭർത്താവ് കഴിച്ചതിനുശേഷം ബാക്കി വരുന്നത് അതേ പാത്രത്തിൽ കഴിക്കേണ്ടവളാണ്,ഉച്ചത്തിൽ സംസാരിക്കരുത് പൊട്ടിച്ചിരിക്കരുത്,നാലാള് കൂടുന്നിടത്ത് അഭിപ്രായം പറയരുത് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ അഭിമുഖികരിക്കേണ്ടി വന്നവർ ആയിരുന്നു സ്ത്രീകൾ.

കാലം മാറുന്നതിന് അനുസരിച്ച് ചിന്താഗതികളിലും മാറ്റം വന്നു തുടങ്ങി. ഇന്ന് സ്ത്രീകൾ കൈവയ്ക്കാത്ത ഒരു മേഖലയും ഇല്ലെന്ന് നിസംശയം പറയാം. വനിതാ ദിനത്തോട് അനുബന്ധിച്ച് നിരവധി പരിപാടികൾ ആണ് നമ്മുടെ സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. മാർച്ച്‌ 8 മുതൽ 13 വരെയാണ്  ksrtc വനിതാ യാത്രാ വാരം.. Women's travel week ആയി ആഘോഷിക്കുന്നത്.ഈ കാലയളവിൽ ksrtc ബഡ്ജറ്റ് ടൂർസ്, വനിതകൾക്ക് മാത്രമായുള്ള വിനോദ യാത്രകൾ സംഘടിപ്പിക്കുകയാണ്. വനിത സംഘടനകൾക്കും, ഗ്രൂപ്പുകൾക്കും അവർ ആവശ്യപ്പെടുന്ന ടൂർ ട്രിപ്പുകൾ ക്രമീകരിച്ചു നൽകുന്നതാണ്.

ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ ക്ലിക്ക് ചെയുക.

https://www.facebook.com/321547924696908/posts/1832896583562027/

മൊബൈൽ നമ്പർ മാറിയോ.. എങ്കിൽ കാശ് പോകും... ജാഗ്രതെ.



Author
Journalist

Dency Dominic

No description...

You May Also Like