സ്പീക്കർ എ.എൻ ഷംസീർ ലോക്സഭ സ്പീക്കർ ഓം ബിർലയുമായി കൂടിക്കാഴ്ച നടത്തി
- Posted on April 19, 2023
- News
- By Goutham prakash
- 270 Views

ന്യൂദൽഹി: സംസ്ഥാന നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ലോക്സഭ സ്പീക്കർ ഓം ബിർലയുമായി പാർലമെന്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. കേരള നിയമ സഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് ഈ വരുന്ന മേയ് 22 ന് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാകും. 25ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നതിനാണ് അദ്ദേഹം ലോക്സഭ സ്പീക്കറെ സന്ദർശിച്ചത്. രജത ജൂബിലിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാമെന്ന് ലോക്സഭ സ്പീക്കർ ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു.
ഏറ്റവും കൂടുതൽ ദിവസങ്ങൾ സഭ ചേരുന്നതും ബില്ലുകൾ കൂടുതൽ ചർച്ചകൾ നടത്തി പാസാക്കുന്നതും കേരള നിയമസഭയിലായതിനാൽ അടുത്ത സ്പീക്കേഴ്സ് കോൺഫറൻസ് കേരളത്തിൽ നടത്തണമെന്നും ഓം ബിർല ആവശ്യപ്പെട്ടതായി സംസ്ഥാന സ്പീക്കർ അറിയിച്ചു. കേരള നിയമസഭ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകമാണ് സ്പീക്കർക്ക് സമ്മാനമായി നൽകിയത്.
സ്വന്തം ലേഖകൻ