കാഴ്ച്ചക്കാരിൽ ആകാംഷ നിറച്ച് മഞ്ഞ ആമ
- Posted on September 27, 2021
- Kouthukam
- By JAIMOL KURIAKOSE
- 266 Views
കാഴ്ച്ചക്കാരിൽ ആകാംഷ നിറച്ച് കേരളത്തിൽ ആദ്യമായി ആലപ്പുഴ തുറവൂരിൽ മഞ്ഞ ആമയെ കണ്ടെത്തി
കാഴ്ച്ചക്കാരിൽ ആകാംഷ നിറച്ച് കേരളത്തിൽ ആദ്യമായി ആലപ്പുഴ തുറവൂരിൽ മഞ്ഞ ആമയെ കണ്ടെത്തി. കാലും, കൈയ്യും, തലയും, പുറം തോടും, അങ്ങനെ ശരീരം മുഴുവൻ മഞ്ഞ നിറഞ്ഞിരിക്കുകയാണ്.
20 വയസ്സ് കണക്കാക്കുന്ന ഈ മഞ്ഞ ആമയ്ക്ക് 20 c m നീളവും, 600g m തൂക്കവും ആണ് ഉള്ളത്. ജലാശങ്ങളും ചതുപ്പ്നിലങ്ങളുമാണ് വാസസ്ഥലം. മീനുകളും, വെള്ളത്തിലെ ചെറിയ ചെടികളുമാണ് പ്രധാന ഭക്ഷണം. ജനിതക മാറ്റം വന്നതവാം എന്നാണ് നിഗമനം.
തുറവൂർ തീരദേശ മേഖലയിലെ പ്രദേശവാസികളുടെ കണ്ണിൽപ്പെട്ട ഈ ആമയെയും, 6 മുട്ടകളും പത്തനംതിട്ട റാന്നി ഫോറെസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.ധ്രുധകർമ്മസേന റാന്നി ഓഫീസിന്റെ പരിധിയിൽ വരുന്ന പ്രദേശം എന്നതുകൊണ്ട് ആണ് ഇവിടെയ്ക്ക് മാറ്റിയത്.
രാജ്യത്ത് പശ്ചിമബംഗാളിലും, ഒഡിഷയിലും മാത്രമാണ് ഇതിന് മുൻപ് മഞ്ഞ ആമയെ കണ്ടെത്തിയത്. തീർന്നിട്ടില്ല തുറവൂരിലെ വിശേഷങ്ങൾ, മഞ്ഞ ആമയെ കൂടാതെ ഒരു നക്ഷത്ര ആമയെ കൂടി പ്രദേശവാസികൾ വനം വകുപ്പിന് കൈമാറി.
മഞ്ഞ ആമയെ കുറച്ച് ദിവസം പരിപാലിച്ചതിനു ശേഷം തുറവൂരിൽ തന്നെ തിരികെവിട്ടു. നക്ഷത്ര ആമകൾ കൂടുതലുള്ള ചിന്നാർ മേഖലയിലേക്കാണ് നക്ഷത്ര ആമയുടെ പോക്ക്.
ചരിത്ര ശേഷിപ്പുകളുടെ വിസ്മയ കാഴ്ചകൾ കൊണ്ട് കൗതുകം ഉണർത്തുന്ന വീട്