'ബർമുഡ'; ഷെയ്ൻ നിഗം ചിത്രത്തിൽ ഗായകനായി മോഹൻലാൽ
- Posted on September 25, 2021
- Cinemanews
- By JAIMOL KURIAKOSE
- 238 Views
ഷെയ്ൻ നിഗത്തിന് ഒപ്പം വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്

നിരവധി സിനിമകളിൽ ഗാനം ആലപിച്ചിട്ടുള്ള മോഹൻലാൽ പുതിയ മലയാള ചിത്രത്തിൽ വീണ്ടും ഒരു ഗാനം ആലപിക്കാൻ ഒരുങ്ങുകയാണ്. യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ ഷെയ്ൻ നിഗം നായകനായി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമായ ബർമുഡയിലാണ് മോഹൻലാൽ ഗാനം ആലപിക്കുന്നത്.
ഷെയ്ൻ നിഗത്തിന് ഒപ്പം വിനയ് ഫോർട്ടും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിന്റെ രണ്ടാമത് ബിൽബോർഡ് കോട്ടയം നസീർ പുറത്തിറക്കി. ബർമുഡയുടെ ഡിസൈനർ ശ്രീജേഷ് കെ ദാമോദറിനെ പരിചയപ്പെടുത്തിയാണ് രണ്ടാമത്തെ പോസ്റ്റർ ഇറക്കിയിരിക്കുന്നത്.
ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഗാനം ചിട്ടപ്പെടുത്തുന്നത് പ്രമുഖ സംഗീത സംവിധായകൻ രമേശ് നാരായണനാണ്. വരികൾ എഴുതുന്നത് വിനായക് ശശികുമാർ. ഷെയ്ൻ നിഗം ചിത്രത്തിലും ഗായകനായി എത്തുന്നതോടെ മോഹൻലാൽ തന്റെ കരിയറിൽ ഏകദേശം അമ്പതോളം ചലച്ചിത്ര ഗാനങ്ങൾ ആലപിച്ചു എന്ന വിശേഷണത്തിന് അർഹനാവുകയും ചെയ്യും.
സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൃഷ്‍ണകുമാർ പിങ്കിയുടെതാണ് കഥ. അഴകപ്പൻ, ഷെല്ലി കാലിസ്റ്റ് എന്നിവർ ക്യാമറയും കൈകാര്യം ചെയ്യുന്നു. പി ആർ ഒ പി ശിവപ്രസാദ്, മഞ്‍ജു ഗോപിനാഥ്.