നാട്ടിൻപുറത്തെ കുളിരുള്ള ഓർമകൾ നിറഞ്ഞ ഒരു ഗാനം
- Posted on January 22, 2021
- Pattupetty
- By Felix Joseph
- 397 Views
നാട്ടിൻപുറത്തെ കുളിരുള്ള ഓർമകൾ നിറഞ്ഞ ഒരു ഗാനം. പാടവും, തോടും, കുളവും, ഞാറ് നടലുമൊക്കെയായിട്ടുള്ള ഗതകാല സ്മരണകളിലൂടെ ഒരു യാത്ര. ഒന്ന് കേട്ട് നോക്കൂ, ഉറങ്ങിക്കിടക്കുന്ന മറന്നു പോയ ഭൂതകാലാനുഭൂതികൾ വീണ്ടും ഉണരും.
രചന: കുര്യാക്കോസ് മണിയാട്ടുകുടിയിൽ
നിർമ്മാണം: ജാൻസി കുര്യാക്കോസ്
ആലാപനം: ജ്യോത്സന രാധാകൃഷ്ണൻ
സംഗീതം: സി. ജി. സുര RLV
ആവിഷ്കാരം: ഫെലിക്സ് ജോസഫ്
ഓർക്കസ്‌ട്രേഷൻ & മിക്സിങ്ങ് : അനുരാജ് ശ്രീരാഗം
പുല്ലാങ്കുഴൽ: വിജയകുമാർ ചോറ്റാനിക്കര
ഛായാഗ്രഹണം: ജോബിൻ കായനാട്
സംവിധാന സഹായി : ഫിറോസ് ഖാദർ
പ്രൊഡക്ഷൻ ഹൗസ്: റാണി മരിയ മീഡിയ
വരികൾ
അക്കാണും പാടവരമ്പിലൂടൊന്നിച്ച്
മുട്ടിയുരുമ്മി നടക്കാന്‍ മോഹം
ചാഞ്ഞും ചരിഞ്ഞും
ചാഞ്ചാടി നില്‍ക്കും
നെല്‍ക്കതിരിന്നും
കൊറിക്കാന്‍ മോഹം(2)
ചെളിവെള്ളം തെപ്പി
നടന്നോരു പുലര്‍ക്കാല
തെക്കന്‍ കാറ്റിനെ
കാണാന്‍ മോഹം(2)
പൂത്ത പുന്നാകത്തിന്‍
കൊമ്പിലിരുന്നെന്നും
പാടുന്ന കുയിലിനെ
കാണാന്‍ മോഹം
തെളിനീരില്‍ നീരാടാന്‍ മോഹം
ഈ ചെറുകിളിയുടെ കുളിരാകാന്‍ മോഹം(2)
അക്കാണും പാടവരമ്പിലൂടൊന്നിച്ച്
മുട്ടിയുരുമ്മി നടക്കാന്‍ മോഹം
ചാഞ്ഞും ചരിഞ്ഞും
ചാഞ്ചാടി നില്‍ക്കും
നെല്‍ക്കതിരിന്നും
കൊറിക്കാന്‍ മോഹം
ഓളങ്ങളില്‍ ചാഞ്ചാടി നടക്കുന്ന
പൂവിനെ കയ്യിലെടുക്കാന്‍ മോഹം(2)
കുഞ്ഞു സ്വകാര്യങ്ങള്‍
മനസ്സിലൊളിപ്പിച്ചീ-
പുഴയോടൊന്നിച്ചു
നീന്താന്‍ മോഹം
തെളിനീരില്‍ നീരാടാന്‍ മോഹം
ഈ ചെറുകിളിയുടെ കുളിരാകാന്‍ മോഹം(2)
അക്കാണും പാടവരമ്പിലൂടൊന്നിച്ച്
മുട്ടിയുരുമ്മി നടക്കാന്‍ മോഹം
ചാഞ്ഞും ചരിഞ്ഞും
ചാഞ്ചാടി നില്‍ക്കും
നെല്‍ക്കതിരിന്നും
കൊറിക്കാന്‍ മോഹം
അന്നേറ്റു പാടിയ കൊയ്ത്തു പാട്ടിന്നീണം
വീണ്ടുമൊരിക്കല്‍ നുകരാന്‍ മോഹം(2)
നുണക്കുഴി തെളിയുന്ന
കാക്കക്കവിളിലെ
പുളിരസം ഒപ്പി-
യെടുക്കാന്‍ മോഹം(2)
തെളിനീരില്‍ നീരാടാന്‍ മോഹം
ഈ ചെറുകിളിയുടെ കുളിരാകാന്‍ മോഹം (2)
അക്കാണും പാടവരമ്പിലൂടൊന്നിച്ച്
മുട്ടിയുരുമ്മി നടക്കാന്‍ മോഹം
ചാഞ്ഞും ചരിഞ്ഞും
ചാഞ്ചാടി നില്‍ക്കും
നെല്‍ക്കതിരിന്നും
കൊറിക്കാന്‍ മോഹം(2)
കുടിയന്മാരെ വാനോളം വാഴ്ത്തിപ്പാടി മ്യൂസിക് വീഡിയോ ആലാപനം ജാസിഗിഫ്റ്റ്. ഹിറ്റാകാൻ മറ്റെന്തുവേണം.