'അമ്പലമുക്കിലെ വിശേഷങ്ങള്‍'; മൂന്ന് നായികമാർക്കൊപ്പം പുതിയ ഭാവത്തിൽ ഗോകുല്‍ സുരേഷ്

മുഴുനീള കോമഡി ക്യാരക്ടറായാണ് ഗോകുൽ സുരേഷ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്

ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയറാം കെെലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്  'അമ്പലമുക്കിലെ വിശേഷങ്ങള്‍'.  മൂന്ന് നായികമാരുള്ള ചിത്രത്തിൽ ഒരു നായിക  പുതുമുഖമാണ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഇതിനോടകം തന്നെ പോസ്റ്റര്‍ വലിയ ഹിറ്റായിട്ടുണ്ട്. റീലീസ് തീയേറ്ററിൽ തന്നെയാകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

മലയാള സിനിമയിലെ ഒരുപറ്റം കോമഡി താരങ്ങളെ ഒന്നിച്ച് അണിനിരത്തി പച്ചയായ നട്ടും പുറംകാരുടെ കഥ പറയുകയാണ് അമ്പലമുക്കിലെ വിശേഷങ്ങൾ. ചെറുപ്പക്കാർ അനുഭവിക്കുന്ന തൊഴിലില്ലയ്മയോടൊപ്പം കോമഡിയും  ഫ്രണ്ട്ഷിപ്പും കോർത്തിണക്കിയ ചിത്രം യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിക്കും.

പഴയകാലത്തെ ഓർമ്മിപ്പിക്കും വിധത്തിൽ നാട്ടുഭംഗി വിളിച്ചോതുന്ന പശ്ചാത്തലം ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. മലയത്തിലെ ഒരു പ്രമുഖ നടൻ അഥിതി താരമായി എത്തുന്നു എന്നുള്ളതും പ്രേക്ഷകരെ ആകാംഷ ഭരിതരാക്കുന്നുണ്ട്. മുഴുനീള കോമഡി ക്യാരക്ടറായാണ് ഗോകുൽ സുരേഷ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. അതുകൊണ്ട് തന്നെ  ഈ ചിത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവ് കൂടിയാവും. 

ഒട്ടനവധി അവാർഡുകൾ കരസ്ഥമാക്കിയ 'അക്കൽദാമയിലെ പെണ്ണ്' എന്ന ചിത്രത്തിന് ശേഷം ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ആദ്യ കൊമേർഷ്യൽ സിനിമ കൂടിയാണിത്. "തന്റെ ആദ്യ ചിത്രം എല്ലാവരെയും കരയിപ്പിച്ചതായിരുന്നെങ്കിൽ 'അമ്പലമുക്കിലെ വിശേഷം' ചിരിപ്പിക്കുന്നതായിരിക്കും" എന്ന്‌ ജയറാം കൈലാസ് അവകാശപ്പെടുന്നു. മേഷ് കൃഷ്ണൻ കഥയും  തിരകഥയും നിർവഹിക്കുന്ന ചിത്രം ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ശരത് ചന്ദ്രന്‍ നായര്‍ ആണ് നിര്‍മ്മിക്കുന്നത്.


അടിത്തട്ട്

Author
Sub-Editor

Sabira Muhammed

No description...

You May Also Like