"ഊഞ്ഞാലോർമ്മ "

എട്ടാം വയസ്സിൽ അമ്മവീട്ടിലേക്കുള്ള പറിച്ചു നടൽ. കലപില കൂട്ടി പാറി പറന്നു നടന്നിരുന്ന കുരുവി പെണ്ണിനെ കൂട്ടിൽ അടച്ചിട്ട പോലെ...

ഞാനും, ചുറ്റുപാടുകളോട് ചേരാൻ കഴിയാതെ ഒറ്റക്കിരിപ്പ് പതിവാക്കി

എട്ടാം വയസ്സിൽ അമ്മവീട്ടിലേക്കുള്ള പറിച്ചു നടൽ. കലപില കൂട്ടി പാറി പറന്നു നടന്നിരുന്ന കുരുവി പെണ്ണിനെ കൂട്ടിൽ അടച്ചിട്ട പോലെ... ഞാനും, ചുറ്റുപാടുകളോട് ചേരാൻ കഴിയാതെ ഒറ്റക്കിരിപ്പ് പതിവാക്കി. പറമ്പിലെ കശുവിന്മാവിന്റെ ചുവട്ടിലും, ചുറ്റും മരങ്ങൾ ഉള്ള കുളക്കടവിലോ ഇരുന്ന് കിളികളോടും, മീനുകളോടും, കുശലം പറഞ്ഞ് ഞാൻ നടന്നു. 

ഒരു ദിവസം കിണറ്റുകരയിൽ അമ്മമ്മ നട്ടിരുന്ന നീലശംഖുപുഷ്പത്തിന്റെ ഭംഗി നോക്കി നിൽക്കുമ്പോഴാണ് ഞാൻ മണി ചേട്ടനെ ആദ്യമായി കാണുന്നത്. മോളൂട്ടി അകത്തേക്ക് കേറി നിന്നോളൂ മാമൻ തെങ്ങുകയറാൻ വന്നതാണ്, മണി ചേട്ടൻ പറഞ്ഞു. ഏതാ വല്യമ്മേ  ഈ  കുട്ടി? മണിച്ചേട്ടൻ അമ്മമ്മയോട് ചോദിച്ചു ഇതെന്റെ  അമ്മുന്റെ മോളാണ്.  അമ്മു പോയിട്ട് എഴുവർഷം കഴിഞ്ഞു. ഒന്നരവർഷം മുമ്പ്അല്ലെ  അവളുടെ അച്ഛൻ മഞ്ഞപ്പിത്തം വന്ന് മരിച്ചത് !!മുത്തശ്ശിയുടെ കൂടെ ആയിരുന്നു അവർക്ക് ഇപ്പോൾ ഒരു വശം തളർന്നു നേരത്തെ എത്ര ചോദിച്ചിട്ടും അവർ തന്നില്ലല്ലോ അവളെ. ഇപ്പോൾ അവർക്ക് തീരെ വയ്യാതായി എല്ലാം ഈശ്വര നിശ്ചയം അല്ലാതെന്താ. ഈ കാണുന്നതൊക്കെ അവൾക്ക് ഉള്ളതല്ലേ മണിയെ. അമ്മു  ഉണ്ടായിരുന്നെങ്കിൽ ഇവിടെ വളരെണ്ട  കുട്ടിയല്ലേ അവൾ ഇത്രയും പറഞ്ഞ് മണിച്ചേട്ടനെ എന്നെ പരിചയപ്പെടുത്തിയിട്ടു അമ്മമ  അകത്തേക്ക് പോയി. 

എന്റെ അമ്മയുടെ സഹപാഠിയായിരുന്നു മണിച്ചേട്ടൻ അമ്മയും അച്ഛനും ഇല്ലാത്ത എന്നോട് അതിരറ്റ വാൽസല്യവും സഹതാപവുമായിരുന്നു. പതിവായി വീടിന്റെ വാതിക്കൽ കൂടെ പോകുമ്പോൾ മീനു കുട്ടിയെ എന്ന് നീട്ടി വിളിക്കും എന്നെ നോക്കി കൈവീശി കാണിച്ചിട്ടേ 

മണിച്ചേട്ടൻ പോകാറുള്ളൂ. ചിലപ്പോഴൊക്കെ നാരങ്ങമിട്ടായിയുടെ പോതി കൊണ്ടുവന്ന് എനിക്ക് തരാറു  ഉണ്ടായിരുന്നു. ആരും സമ്മാനങ്ങളൊന്നും നൽകാൻ ഇല്ലാതിരുന്ന എന്റെ ബാല്യത്തിന് അത് വിലമതിക്കാനാവാത്ത സമ്മാനമായിരുന്നു.

ഒരു ദിവസം മണിച്ചേട്ടൻ നല്ലവണ്ണം മുള്ള  കയറു  കൊണ്ടുവന്നു  രണ്ട് അടക്കാ മരത്തിലും ആയി എനിക്ക് ഒരു ഊഞ്ഞാൽ കെട്ടിതന്നു. എനിക്ക് സ്വർഗം കിട്ടിയ സന്തോഷമായിരുന്നു എന്റെ ദിവസത്തിന്റെ മുക്കാൽഭാഗവും പിന്നെ  ഉഞ്ഞാലിലായി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മണിച്ചേട്ടൻ നല്ല തെളിഞ്ഞ ചിരിയുമായിഎന്റെ  അടുത്തുവന്നു. മണി ചേട്ടന്റെ ഒരു ഉണ്ണി പിറന്നു എന്ന് പറഞ്ഞു എനിക്ക് പച്ചക്കളർ ഉള്ള കുറെ പാരീസ് മുട്ടായി തന്നു ഭയങ്കര സന്തോഷത്തിലായിരുന്നു മണിച്ചേട്ടൻ. എനിക്ക് വാവയെ കാണണമെന്ന് പറഞ്ഞപ്പോൾ മണിച്ചേട്ടൻ പറഞ്ഞു അവൻ അവന്റെ അമ്മയുടെ വീട്ടിൽ ആണെന്ന് കുറച്ചു ദിവസം കഴിയുമ്പോൾ ഇവിടേക്ക് വരും എന്ന് അപ്പോൾ കൊണ്ടുപോകാം എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. ഒരാഴ്ച കഴിഞ്ഞു കാണും ഞാൻ എന്റെ ഊഞ്ഞാലിലാടി ഇരിക്കുകയായിരുന്നു. അപ്പോൾ അടുത്ത വീട്ടിലെ വാസു ചേട്ടൻ അമ്മമ്മ യോട് പറഞ്ഞു നമ്മുടെ മണി മരിച്ചുപോയി പഞ്ഞിമരത്തിൽ നിന്ന് കാല് തെന്നി വീണതാണെന്ന് പറഞ്ഞു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല... 

അമ്മമ്മയോടൊപ്പം ഞാനും പോയിരുന്നു മണിചേട്ടനെ അവസാനമായി കാണാൻ. ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും  രൂക്ഷഗന്ധം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. അവിടെ മുഴുവനും അലമുറയിട്ടു കരച്ചിൽ ഞാൻ ആരെയും കണ്ടില്ല വെള്ള പുതച്ചു അനങ്ങാതെ കിടക്കുന്ന മണിചേട്ടനെ മാത്രമേ കണ്ടുള്ളൂ. 

ആ കാഴ്ച എന്റെ മനസ്സിൽ നിന്നും മായാൻ മാസങ്ങൾ വേണ്ടിവന്നു. ഒരാഴ്ച എനിക്ക് കടുത്ത പനി ആയിരുന്നു മണി ചേട്ടന്റെ നഷ്ടം എന്റെ ബാല്യത്തിലെ വലിയ സങ്കടമായിരുന്നു. ഈ മുപ്പത്തിയാറാം വയസ്സിലും ഞാൻ മണി ചേട്ടനെ ഓർക്കുന്നു മണിച്ചേട്ടൻ അറിയുന്നുണ്ടോ മണി ചേട്ടന്റെ ഞാൻ ഇതുവരെ കാണാത്ത മകനെ തേടി കൊണ്ടിരിക്കുകയാണ് 

ഞാനിന്നും എന്ന്..... 

രമ്യ വിഷ്ണു

ദൈവത്തിന്റെ കണ്ണിൽ പെടാത്തവർ

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like