ബരാമതി വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു.
- Posted on January 28, 2026
- News
- By Goutham prakash
- 17 Views
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അജിത് പവാർ സഞ്ചരിച്ച വിമാനം ബാരാമതിയിൽ ലാൻഡിങിനിടെ തകർന്ന് വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപ്രതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരുടെയും നില ഗുരുതരമാണ്. വിമാനം കത്തിയമരുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നാല് സുപ്രധാന യോഗങ്ങളിൽ പങ്കെടുക്കുന്നതിനായാണ് അജിത് പവാർ ബാരാമതിയിലേക്ക് തിരിച്ചത്.
രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്.
കൂടുതൽ അപകട
വിവരങ്ങൾ ലഭ്യമായിട്ടില്ല.
