'ആയിഷ' ആദ്യ മലയാള-അറബിക് ചിത്രവുമായി മഞ്ജു വാര്യർ

ചിത്രം മുഴുവനായും ഗൾഫിലാണ്  ചിത്രീകരിക്കുന്നത്

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ കമേഴ്സ്യൽ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. നവാഗതനായ ആമിർ പള്ളിക്കലാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിർമിക്കുന്നത് സംവിധായകൻ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന, ഈ കുടുംബ ചിത്രം മുഴുവനായും ഗൾഫിലാണ്  ചിത്രീകരിക്കുന്നത്.

മലയാളത്തിനും അറബിക്കും പുറമെ ഇംഗ്ലിഷിലും ഏതാനും ഇതര ഇന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ക്രോസ് ബോർഡർ ക്യാമറ, ഇമാജിൻ സിനിമാസ്, ഫെദർ ടെച്ച് മൂവി ബോക്സ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം  വിഷ്ണു ശർമ നിർവഹിക്കുന്നു. സംഗീതം എം. ജയചന്ദ്രൻ.  2022 ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും.

'ഗോൾഡ്'; ചിത്രീകരണം ആരംഭിച്ചു

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like