തലമുറ മാറ്റവുമായ് കോൺഗ്രസ്സും ; വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചന.

കേരളത്തിന്റെ പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. തീരുമാനം കേരള നേതാക്കളെ ദേശീയ നേതൃത്വം അറിയിച്ചു. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും സൂചന. സതീശനായിരുന്നു ആദ്യ ഘട്ടത്തില്‍ തന്നെ എംഎല്‍എമാരുടെ പിന്തുണ . ഇതോടെ ഹൈക്കമാന്‍ഡ് നേതൃമാറ്റം വേണമെന്ന ആവശ്യം അംഗീകരിച്ചിരിക്കുകയാണ്. നിര്‍ണായകമായ തീരുമാനത്തിന് കാരണം യുവ എംഎല്‍എമാരുടെ പിന്തുണയാണ്. ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത് പ്രതിച്ഛായയെ മങ്ങലേൽപ്പിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് നിര്‍ണായകമായി. കേരളത്തില്‍ ഇപ്പോള്‍ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. യുവ എംഎല്‍എമാരുടെ നിലപാട് കാണാതെ പോകരുത്. അതുകൊണ്ട് തന്നെ എത്രയും വേഗം വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്.

കേരളത്തിലെ പ്രതിപക്ഷത്തെ ആര് നയിക്കും? പ്രഖ്യാപനം ഇന്ന്

Author
Sub-Editor

Sabira Muhammed

No description...

You May Also Like