കേരളത്തിലെ പ്രതിപക്ഷത്തെ ആര് നയിക്കും? പ്രഖ്യാപനം ഇന്ന്

വി ഡി സതീശന്‍, പി ടി തോമസ്, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. 

കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാണെന്ന കാര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടാകും. വി ഡി സതീശന്‍, പി ടി തോമസ്, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ആര്‍ജിച്ച് രണ്ടാം ഊഴം ഉറപ്പാക്കാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം എങ്കിലും തലമുറമാറ്റത്തിന്റെ ഭാഗമായി വി ഡി സതീശന്റെ പേരിനാണ് മുന്‍തൂക്കം. സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് ഒരു പേര് നിര്‍ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല. മുതിര്‍ന്ന നേതാക്കളില്‍ ഭൂരിപക്ഷം രമേശിനെയും എംഎല്‍എമാരില്‍ ഭൂരിപക്ഷം സതീശനെയും പിന്തുണയ്ക്കുന്നു.  അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെതാകും. പ്രതിപക്ഷ നേതാവിനെ ചൊല്ലി തര്‍ക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് മാത്രമാണെന്നും  പ്രഖ്യാപനം  ഇന്ന് തന്നെ ഉണ്ടാകും എന്നും എഐസിസി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പ്രതികരിച്ചു.

മരണം മണക്കുന്ന കോവിഡ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like