കോവിഡ് തരംഗം വീണ്ടുമുണ്ടാകും; യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

10 ശതമാനം വര്‍ധനയാണ് കോവിഡ് കേസുകളില്‍ കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോപ്പന്‍ഹേഗനില്‍ കളി കണ്ട് മടങ്ങിയവരില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാണികള്‍ക്ക് യൂറോ കപ്പിൽ പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.  യൂറോപില്‍ കോവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിയാണ് മുന്നറിയിപ്പ്. സ്‌റ്റേഡിയത്തിനകത്തേക്ക് കൂടുതല്‍ കാണികളെ പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. 

ലോകാരോഗ്യ സംഘടന  ഇതിനോടകം യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ എത്തിയ നിരവധി ആളുകൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി കണ്ടെത്തിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ കോവിഡ് തരംഗം യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടുമുണ്ടാകും. 10 ശതമാനം വര്‍ധനയാണ് കോവിഡ് കേസുകളില്‍ കഴിഞ്ഞ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോപ്പന്‍ഹേഗനില്‍ കളി കണ്ട് മടങ്ങിയവരില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യൂറോ കപ്പ് സെമി ഫൈനലും ഫൈനലും നടക്കാനിരിക്കുന്ന ബ്രിട്ടനിൽ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഉക്രെയ്‌നിന് എതിരായ ഇംഗ്ലണ്ട് മത്സരത്തിനായി യുകെയില്‍ താമസമാക്കിയവര്‍ക്ക് വിറ്റ ടിക്കറ്റുകളെല്ലാം സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുവേഫ കാന്‍സല്‍ ചെയ്തു.

മാറ്റങ്ങളുമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like