കുന്നംകുളം നഗരാസഭാ യോഗത്തിൽ അടിയോടടി; ബോധംകെട്ട് വീണ് കൗൺസിലർ

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി അംഗങ്ങൾ തമ്മിൽ  ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടെ വനിതാ കൗൺസിലർ ബോധംകെട്ട് വീണു. 

തൃശൂർ കുന്നംകുളം നഗരാസഭാ യോഗത്തിൽ സിപിഐഎം-ബിജെപി കൗൺസിലർമാർ തമ്മിൽ കൂട്ടത്തല്ല്. ചെയർപേഴ്‌സൺ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതേ തുടർന്ന് ബിജെപി കൗൺസിലർമാർ നഗരസഭാ അധ്യക്ഷയെ തടഞ്ഞതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി അംഗങ്ങൾ തമ്മിൽ  ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടെ വനിതാ കൗൺസിലർ ബോധംകെട്ട് വീണു. 

പതിനാല് ദിവസം മുമ്പെങ്കിലും അടിയന്തര പ്രമേയത്തിന് അനുമതി വാങ്ങണം. എന്നാൽ സിപിഐഎം കൗൺസിലർമാർ അനുമതി തേടാതെ തന്നെ ചെയർപേഴ്‌സൺ അനുമതി നൽകി. ഇതേ ചൊല്ലി തർക്കം തുടങ്ങിയതോടെ ചെയർപേഴ്‌സൺ യോഗം പിരിച്ചു വിടുന്നതായി പ്രഖ്യാപിച്ചെങ്കിലും കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.

വയനാട് ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു

Author
Sub-Editor

Sabira Muhammed

No description...

You May Also Like