വയനാട് ജില്ലയിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നു

പുഴകളിൽ നിന്നും, തോടുകളിൽ നിന്നും വെള്ളം വയലിൽ നിറച്ചാണ് പലരും കൃഷി ഇറക്കിയത്

വിത്തിറക്കിയ കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച്‌ കൊണ്ട് വയനാട് ജില്ലയിൽ രൂക്ഷമായി വന്യമൃഗ ശല്യം. പുൽപ്പള്ളി, ആലൂർ കുന്ന്,  പാകം, ദാസനക്കര എന്നിവിടങ്ങളിലാണ് കാട്ടാനക്കൂട്ടം നെൽകൃഷി നശിപ്പിച്ചത്.

നെൽ കൃഷിക്കായി വിത്തിറക്കിയപ്പോൾ ആദ്യം മഴ കുറവ് വില്ലനായെത്തി. ഇതേ തുടർന്ന് പുഴകളിൽ നിന്നും, തോടുകളിൽ നിന്നും വെള്ളം വയലിൽ നിറച്ചാണ് പലരും കൃഷി ഇറക്കിയത്. പ്രതീക്ഷയുടെ പൊൻ കതിരുകൾ കാത്തിരിക്കുന്ന ഇവരെ വീണ്ടും ദുരിതത്തിലാക്കുകയാണ് കാട്ടാനക്കൂട്ടം.

പ്രദേശവാസികളെ ദുരിതത്തിലാക്കി തുരുമ്പെടുക്കുന്ന ബിഎസ്എൻഎൽ ടവർ

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like