ഇന്ത്യൻ നഗരങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുമായി ബൗൺസ്
- Posted on February 24, 2022
- News
- By NAYANA VINEETH
- 75 Views
വാടക അടിസ്ഥാനത്തില്‍ ലഭ്യമായ ബാറ്ററി ഉപയോഗിച്ച് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം

2021 അവസാനത്തോടെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ബൗണ്‍സ്, ഇന്‍ഫിനിറ്റി E1 എന്ന പേരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. വ്യത്യസ്തമായ രണ്ട് രീതികളിലായിരുന്നു ഈ ഇലക്ട്രിക് സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിച്ചത്.
സാധാരണ ലിഥിയം അയണ്‍ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയുള്ള ബൗണ്‍സ് ഇന്‍ഫിനിറ്റി E1-ന് 68,999 രൂപയാണ് വിലയെങ്കില്‍ ബാറ്ററി ഒരു സര്‍വീസ് ഓപ്ഷനോടുകൂടി എത്തുന്ന മോഡലിന് 45,099 രൂപയാണ് വില.
രണ്ടാമത്തേത് ഉപയോഗിച്ച്, വാടക അടിസ്ഥാനത്തില്‍ ലഭ്യമായ ബാറ്ററി ഉപയോഗിച്ച് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാം. കമ്പനി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സ്വാപ്പിംഗ് സ്റ്റേഷനുകളിലൂടെ ലഭ്യമാകുന്ന സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളോടൊപ്പമാണ് ഓഫര്‍ വരുന്നത്.
ബൗണ്‍സ് ഇന്‍ഫിനിറ്റിയുടെ പ്രീ-ബുക്കിംഗ് അവതരണ വേളയില്‍ തന്നെ കമ്പനി ആരംഭിക്കുകയും ചെയ്തിരുന്നു. 499 റീഫണ്ട് തുകയ്ക്കാണ് ബുക്കിംഗ് നടക്കുന്നത്.
ഈ വര്‍ഷം പകുതിയോടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടെസ്റ്റ് റൈഡുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കമ്പനി പങ്കുവെച്ചിരിക്കുന്നത്.