ഫൈനൽ പോരാട്ടം ചരിത്രം കുറിച്ചില്ല; ഹോക്കി സെമി ഫൈനലിൽ ഇന്ത്യ പുറത്ത്
- Posted on August 03, 2021
- Sports
- By Krishnapriya G
- 300 Views
സ്വർണ വെള്ളി മെഡൽ സാധ്യതകൾ അസ്തമിച്ച ഇന്ത്യയ്ക്കു ഇനി വെങ്കല മെഡലിനായി മത്സരിക്കാം

ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കി സെമി ഫൈനൽ പോരാട്ടത്തിൽ 5-2 ന് ഇന്ത്യയെ തോൽപ്പിച്ച് ബെൽജിയം ഫൈനലിൽ. ഫൈനലിനുവേണ്ടിയുള്ള മത്സരത്തിൽ ആദ്യത്തെ രണ്ടുമിനിറ്റിനുള്ളിൽ തന്നെ ബെൽജിയത്തിന്റെ ശ്രമം പെനാൽറ്റി കോർണേറിൽ എത്തുകയും ആദ്യ ഗോൾ വഴങ്ങുകയും ചെയ്തു. എന്നാൽ ഏഴാം മിനുട്ടിൽ കോർണർ വഴങ്ങി ഇന്ത്യയുടെ ഹർമാർ പ്രീത് സിംഗ് ഗോൾ മടക്കുകയും ഒപ്പം ഒരുമിനിറ് പിന്നിട്ടപ്പോൾ മൻ പ്രീത് സിംഗ് ഗോൾ നേടി 2-1 ലീഡ് ഉയർത്തുകയും ചെയ്തു.
എന്നാൽ രണ്ടാം ക്വാർട്ടർ പിന്നിട്ടപ്പോൾ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്‌സ് ഇന്ത്യക്കെതിരെ ഗോൾ മടക്കി ഇരു ടീമും 2-2 സ്കോർ ചെയ്തു. മൂന്നാം ക്വാർട്ടർ പിന്നിട്ടപ്പോൾ ഗോൾ വഴങ്ങാതെ ഇന്ത്യയും ബെൽജിയവും ഒപ്പത്തിനൊപ്പം പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ നിർണായകമായ പതിനഞ്ചു മിനിറ്റിൽ 5 മിനിറ്റിനുള്ളിൽ മൂന്നു പെനാൽറ്റി കോർണറുകളാണ് ബെൽജിയത്തിന് ലഭിച്ചത്. മൂന്നാമത്തെ പെനാൽറ്റി കോർണർ വീണ്ടും അലക്സാണ്ടർ ഹെൻഡ്രിക്‌സ് ഗോൾ ആക്കി മാറ്റുകയും ഇന്ത്യ 3-2നു പിന്നിലാവുകയും ചെയ്തു.
മത്സരത്തിന്റെ അവസാന ഏഴാംമിനുട്ടിൽ പെനാൽറ്റി സ്ട്രോക്ക് ലഭിച്ച ബെൽജിയം വീണ്ടും ഗോൾ നേടി 4-2 സ്കോർ നേടി അവസാന മിനുട്ടിൽ ബെൽജിയത്തിന്റെ ജോൺ-ജോൺ ഡൊമെൻ മറ്റൊരു ഗോൾ കൂടി മടക്കി 5-2 സ്കോർ ഉറപ്പിച്ചു. അലക്സാണ്ടർ ഹെൻഡ്രിക്സിന്റെ ഹാക്ട്രികോടുകൂടി ബെൽജിയം വിജയം ഉറപ്പിച്ചു. തുടർച്ചയായ ബെൽജിയത്തിന്റെ പെനാൽറ്റി കോർണറുകളാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. സ്വർണ വെള്ളി മെഡൽ സാധ്യതകൾ അസ്തമിച്ച ഇന്ത്യയ്ക്കു ഇനി വെങ്കല മെഡലിനായി മത്സരിക്കാം.