പ്രഥമ ജില്ലാ ഒളിമ്പിക് ഗെയിം; എറണാകുളം ജില്ലാ ബോക്സിങ് മത്സരം സംഘടിപ്പിച്ചു
- Posted on January 14, 2022
- Sports
- By NAYANA VINEETH
- 183 Views
കൊച്ചിൻ ജിംനേഷ്യം ബോക്സിങ് റിങ്ങായിരുന്നു മത്സര വേദി

പ്രഥമ ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി എറണാകുളം ജില്ലാ ബോക്സിങ് മത്സരം കൊച്ചിൻ ജിംനേഷ്യം ബോക്സിങ് റിങ്ങിൽ വെച്ച് നടന്നു. ജില്ലാ ഒളിമ്പിക്സ് ഓർഗാനൈസിങ് കമ്മിറ്റി മെമ്പർ അഡ്വക്കേറ്റ് ഇ എം സുനിൽകുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ ബോക്സിങ് അസോസിയേഷൻ പ്രസിഡന്റ് ജോണി വൈപ്പിൻ അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്‌റഫ് മുഖ്യഥിതി ആയിരുന്നു.
കേരളാ ഒളിമ്പിക് അസ്സോസിയേഷനുവേണ്ടി അനീഷ് കൃഷ്ണ, കൊച്ചിൻ ജിംനഷ്യം പ്രസിഡന്റ് വി എസ് ശിഹാബുദീൻ, സെക്രട്ടറി എം എച് സുകുമാരൻ,ടി കെ ഷഹീർ,നൗഫൽ ഹുസൈൻ,സി എച് അഫ്സൽ, വി ബി അൻസാർ, സോമൻ എം മേനോൻ, വി എ ഉമ്മർ കുട്ടി, രജീഷ് എം ആർ,ശിഹാബ് റഹ്മാൻ,മാക്സ്വെൽ വിൽഫ്രഡ്, അർജുൻ ടി ആർ ലൈജു ലാൽഎന്നിവർ ആശംസകൾ അർപ്പിച്ചു.