അച്ഛനമ്മമാരെ അതിക്രൂരമായി കൊലപ്പെടുത്തിയ സനൽ കടുത്ത ലഹരിക്കടിമ

മൃതദേഹത്തിനു സമീപമിരുന്നു കൊണ്ട് ആപ്പിൾ കഴിച്ചു 


നാടിനെ നടുക്കിയ കൊലപാതകത്തിനാണ് കഴിഞ്ഞ തിങ്കളാഴ്ച പുതുപ്പരിയാരം ഓട്ടൂർക്കാവ് സാക്ഷിയായത്. വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു കണ്ടെത്തിയത് തിങ്കളാഴ്ച രാത്രിയാണ്. അരുംകൊല നടന്നത്. വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയത് മകൻ സനൽ തന്നെയെന്ന് സമ്മതിച്ചു.

തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ അച്ഛനമ്മമാരെ എങ്ങനെയാണ് കൊന്നതെന്ന് പൊലീസിനോട് വിശദമായി ഇയാൾ പറഞ്ഞു.ഒട്ടും കൂസലില്ലാതെയാണ് എങ്ങനെയാണ് അച്ഛനമ്മമാരെ കൊന്നതെന്ന് സനൽ പറഞ്ഞതെന്ന് പൊലീസ് പറയുന്നു.

കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടി. ദേവിയുടെ ദേഹത്ത് 33 വെട്ടുകളുണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ചന്ദ്രന്‍റെ ശരീരത്തിൽ 26 വെട്ടുകളേറ്റു. അച്ഛനമ്മമാരെ കൊന്ന ശേഷം കയ്യിൽ കരുതിയിരുന്ന വിഷക്കുപ്പിയെടുത്ത് അവരുടെ ദേഹത്ത് സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചു.

അമ്മയുടെ ദേഹത്ത് വിഷം കുത്തിവയ്ക്കാൻ ശ്രമിക്കുമ്പോൾ രക്തത്തിൽ കാല് തെന്നി വീണ് സിറിഞ്ചൊടിഞ്ഞുവെന്ന് പറഞ്ഞ സനൽ, അതിന് ശേഷമാണ് മുറിവുകളിൽ വിഷവും കീടനാശിനിയുമൊഴിച്ചതെന്നും പൊലീസുകാരോട് സമ്മതിച്ചു. കടുത്ത ലഹരിക്കടിമയാണ് മകൻ സനലെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കൊലപ്പെടുത്തിയ ശേഷം സ്വന്തം അച്ഛനമ്മമാരുടെ മൃതദേഹങ്ങൾക്ക് സമീപമിരുന്ന് ഇയാൾ ആപ്പിൾ കഴിച്ചുവെന്നും ഇതിന് ശേഷമാണ് അച്ഛന്‍റെ മുറിയിലെ ശുചിമുറിയിൽ നിന്ന് രക്തക്കറ കഴുകിക്കളഞ്ഞ് രക്ഷപ്പെട്ടതെന്നും സനൽ പൊലീസിനോട് സമ്മതിച്ചു. 

പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. തൊട്ടടുത്തുള്ള ഉമ്മിനി എന്നയിടത്ത് പുലി ഇറങ്ങിയിട്ടുള്ളതിനാൽ നാട്ടുകാർ ആരും പുറത്തിറങ്ങിയിരുന്നില്ല. സ്ഥലത്ത് നിന്ന് ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു.

രാവിലെ ഇരുവരെയും എറണാകുളത്തുള്ള മകൾ സൗമിനി പല തവണ ഫോണിൽ വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. തുടർന്നാണ് ഇവർ അയൽവാസികളെ വിളിച്ചത്. തുടർന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്.

ദേശിയ യുവജനദിനം ആഘോഷിച്ച് ഭാരതീയർ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like